Advertisment

നീണ്ട നാലു വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തെന്നിന്ത്യയിൽ പ്രണയ ജോഡികൾ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു എന്ന് റിപ്പോർട്ട്. നീണ്ട നാലു വർഷത്തെ കാത്തിരിപ്പുകൾക്കാണ് ഇതോടെ വിരാമമാകുന്നത്. അടുത്തവർഷം ആദ്യം തന്നെ ഇരുവരുടേയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

publive-image

2018 ൽ നടന്ന ഒരു അവാർഡ് നിശയിൽ വിഗ്‌നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നുമുള്ള വാർത്തകൾ കൂടുതൽ ശക്തമായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്താൻ ബന്ധുക്കൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

publive-image

2015 ൽ പുറത്തിറങ്ങിയ നയൻതാര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ്‌നേഷ്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും പുതുവർഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു.

Advertisment