Advertisment

'പുരുഷന്മാര്‍ ശരിയല്ലെന്ന തോന്നലില്‍ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു, തലചുറ്റി വീണാലും വിവാദം'; നയന്‍താര

author-image
Charlie
Updated On
New Update

publive-image

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. സ്ത്രീ കേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തതുകൊണ്ട് മാത്രമല്ല നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം കിട്ടിയത്. ആരൊക്കെ നിര്‍ബന്ധിച്ചാലും പ്രകോപിപ്പിച്ചാലും മാറാത്ത തീരുമാനങ്ങളും ജീവിത രീതിയും അതിന് കാരണമായിട്ടുണ്ട്. താന്‍ അഭിനയിച്ച സിനിമകളുടെ പ്രമോഷന് വേണ്ടിപ്പോലും നയന്‍താര അഭിമുഖങ്ങള്‍ നല്‍കാറില്ല. വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്. തന്നെ കാണേണ്ടവര്‍ തിയേറ്ററില്‍ വരട്ടെയന്ന അഭിപ്രായക്കാരി കൂടിയാണ് നയന്‍സ്.

അഭിമുഖം കൊടുത്താലും വളച്ചൊടിച്ചല്ലാതെ അത് മാധ്യമങ്ങളില്‍ വരാറില്ലെന്നും അത്തരം രീതികള്‍ സ്ഥിരമായതോടെയാണ് അഭിമുഖകള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നും താരം മുമ്ബ് പറഞ്ഞിട്ടുണ്ട്. 'മീഡിയ ഞാന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചാണ് എഴുതാറുള്ളത്.' അതിന്റെ ആവശ്യം ഇല്ലല്ലോ. മാത്രമല്ല ഞാന്‍ അഭിമുഖം നല്‍കുന്നില്ല എന്നതിനാല്‍ പലരും അവനവന് മനസില്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതിപിടിപ്പിച്ച്‌ പുറത്ത് വിട്ട് എന്നെ പ്രകോപിപ്പിക്കാന്‍ നോക്കും.''പക്ഷെ അതിലൊന്നും ഞാന്‍ വീഴില്ല. വന്ന വാര്‍ത്തകളില്‍ എന്തിലെങ്കിലും വിശദീകരണം നല്‍കണമെന്ന് എനിക്ക് തോന്നുമ്ബോള്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ.'

'അല്ലാത്തപക്ഷം ആര് എന്ത് എഴുതി വിട്ടാലും ഞാന്‍ പ്രതികരിക്കാന്‍ പോകില്ല' എന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു അഭിമുഖത്തില്‍ നയന്‍സ് പറ‍ഞ്ഞത്. നയന്‍താരയുടെ സിനിമാ ജീവിതം പോലെ തന്നെ അവരുടെ വ്യക്തി ജീവിതവും ആരാധകര്‍ക്ക് മനപാഠമാണ്. നിരവധി പ്രണയ പരാജയങ്ങള്‍ മറി കടന്നിട്ടുള്ള വ്യക്തിയാണ് നയന്‍താര. മാത്രമല്ല പുരുഷന്മാര്‍ ശരിയല്ലെന്ന തോന്നലിനെ തുടര്‍ന്ന് വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ച സമയവും താരത്തിനുണ്ടായിരുന്നു.

പിന്നീട് പുരുഷന്മാര്‍ക്കിടയില്‍ വിശ്വസിക്കാന്‍ പറ്റുന്നവരുമുണ്ടെന്ന് താരം തന്നെ തിരുത്തി പറഞ്ഞു. അതെ പറ്റി വീണ്ടും മാധ്യങ്ങള്‍ ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.

'അത്തരം കാര്യങ്ങളെ കുറിച്ച്‌ ഒന്നും പറയാനില്ല. എനിക്കൊരു അഭിപ്രായവുമില്ല...' എന്നുമായിരുന്നു. സെറ്റില്‍ ക്ഷീണം മൂലം തലകറങ്ങി വീണതിന്റെ പേരില്‍ പോലും വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടി കൂടിയാണ് നയന്‍താര. ആദ്യം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍്റെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്ത താരങ്ങളില്‍ നയന്‍താരയുമുണ്ടായിരുന്നു. പിന്നീട് കളി കാണാന്‍ നയന്‍താര എത്തിയില്ല എന്നതിന്‍്റെ പേരില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് താരത്തെ മാറ്റുകയായിരുന്നു. ഇത് തമിഴ് നാട്ടില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അതിനെ പറ്റി നയന്‍താര പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

'കുസേലന്‍ സെറ്റില്‍ അമിത ചൂട് കാരണം തലചുറ്റിവീണതിനെ തുടര്‍ന്നാണ് കളി കാണാന്‍ എത്താനാകാതെ പോയത്. ഡോക്ടറിന്‍്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ വിശ്രമം സ്വീകരിച്ചത്. ഇക്കാര്യം സെറ്റിലെ ആരോട് ചോദിച്ചാലും പറയും.' 'എന്നെ ഒഴിവാക്കിയ വിവരം കേട്ട് ഞാന്‍ ഞെട്ടി. സമവായ ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറായിരുന്നു. എനിക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടമാണ്' നയന്‍താര പറഞ്ഞു.

ഒരു പെണ്ണ് വിചാരിച്ചാല്‍ എന്ത് നടക്കുമെന്നും നയന്‍സ് മുമ്ബ് പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബാാണ് ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇരുവരും ഇപ്പോള്‍ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനായി കേരളത്തിലുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സന്ദര്‍ശന നടത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെ തിരുപ്പതിയിലേക്കാണ് ഇരുവരും പോയത്. നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നടിമാര്‍ക്ക് തന്നെ മാതൃകയാണ്. നയന്‍താരയാണ് നായിക പ്രാധാന്യമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ തന്നെപ്പോലുള്ള നടിമാര്‍ക്ക് പ്രചോദനമായതെന്ന് നടി ഐശ്വര്യ രാജേഷ് അടക്കമുള്ളവര്‍ പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട്.

Advertisment