Advertisment

എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം നെടുമുടി വേണുവിന് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റിന്‍റെ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം നെടുമുടി വേണുവിന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രൺവീർ ഭാരതി നൽകി ആദരിച്ചു.

Advertisment

നജാത് അറബിക് മംഗഫിൽ വെച്ച് നടന്ന വാർഷിക പരിപാടിയിലായിരുന്നു പുരസ്കാരദാനം. പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നെടുമുടി വേണു കുട്ടികൾക്ക് സമ്മാനിച്ചു.

publive-image

വാർഷിക പരിപാടികൾ എൽ.ജെ.ഡി. സംസ്ഥാന അദ്ധ്യക്ഷൻ എം. വി. ശ്രേയാംസ്‌കുമാർ നിർവഹിച്ചു.കുവൈറ്റിൽ ഈ വർഷം ക്രിക്കറ്റ് രംഗത് മികച്ച വിജയങ്ങൾ കൈവരിച്ച ആർട്ടെക്‌ ക്രിക്കറ്റ് ക്ലബ്ബിനെ ചടങ്ങിൽ ആദരിച്ചു.

പരിപാടികളോടനുബന്ധിച്ചു പുറത്തിറക്കിയ മനോഹരമായ സോവനീർ, കൺവീനർ മധു എടമുട്ടത്തിന് നൽകി കൊണ്ട് ഷെയ്ഖ് പി. ഹാരിസ് നിർവഹിച്ചു.ജെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷൻ ഷംഷാദ് റഹിം, അയൂബ് കച്ചേരി, സാം പൈനുംമൂട്, ബി.എസ്. പിള്ള, എന്നിവർ ആശംസകളർപ്പിച്ചു

പ്രസിഡൻറ് സഫീർ പി. ഹാരിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ മൃദുൽ കെ.എസ് നന്ദിയും രേഖപ്പെടുത്തി. അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യങ്ങളായ കലാപരിപാടികൾക്കൊപ്പം, പിന്നണി ഗായകൻ അരുൺരാജ്, അബ്ദുസ്സമദ്, മനീഷ്ഖാൻ എന്നിവരുടെ ഗാനമേള, കോമഡി ഷോയും നടന്നു.

ഖലീൽ, ഷാജുദ്ദീൻ, പ്രശാന്ത്, മധു, ഷൈൻ, പ്രദീപ്, വിഷ്ണു, മൃദുൽ, ശ്യാംലാൽ, ജിബിൻ, ബിജോ ഫ്രാൻസിസ്, അൻവിൻ, ബിനാസ്, സനൂപ്, റഷീദ് കണ്ണവം, ഡൊമനിക്, സമീർ, അബ്ദുൽഷുക്കൂർ, ഫൈസൽ, ഷൈജു, മണി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലജ്ജ തോന്നുന്ന സാമൂഹിക വിഷയങ്ങളാണ്​ നാട്ടിൽ നടക്കുന്നതെന്നും സമൂഹം പിന്നോട്ടാണ്​ നടക്കുന്നതെന്നും നടൻ നെടുമുടി വേണു പറഞ്ഞു. സഹജീവി സ്നേഹിയായ വലിയ മനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബഷീറിന്റെ വരികൾക്ക് പരിഭാഷയില്ലായിരുന്നു.ജീവിതാന്തരീക്ഷത്തിൽ നിന്നുള്ള ഭാഷയാണ് ബഷീർ ഉപയോഗിച്ചത് എന്നതാണ് അതിന് കാരണം.

ചലച്ചിത്ര താരങ്ങളുടെ മെഗാമേള നടക്കുന്ന സമയത്ത്​ അത്​ ഒഴിവാക്കി ഇവിടെയെത്തിയത്​ മനുഷ്യസ്​നേഹത്തി​െൻറ

മഹാമാതൃകയായ വൈക്കം മുഹമ്മദ്​ ബഷീറി​െൻറ പേരിലുള്ള പുരസ്​കാരം ഏറ്റുവാങ്ങുന്നതിലുള്ള സന്തോഷവും അഭിമാനവും കൊണ്ടാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക ജീവിയായ എഴുത്തുകാരൻ എന്ന നിലയിൽ അംഗീകാരം നേടിയ വ്യക്തിയാണ് അദ്ദേഹം. ബഷീർ ഉപയോഗിച്ച വാക്കുകളും ഉപമകളും മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ, ഇന്ന് കേരളം എത്ര പിന്നോട്ടേക്കാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും നെടുമുടി വേണു പറഞ്ഞു.

kuwait
Advertisment