Advertisment

നെസ്റ്റോ കപ്പ് - കേളി ക്രിക്കറ്റ് ടൂർണ്ണമെന്റില്‍ അരാസ്ക്കോ ചാമ്പ്യൻമാർ

author-image
admin
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദി പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നെസ്റ്റോ കപ്പിനു വേണ്ടി നടന്ന നാലാമത് സൂപ്പർ സിക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ പാക് പഞ്ചാബിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അരാസ്ക്കോ ചാമ്പ്യൻമാരായി. അൽഖർജ് യമാമാ ഗ്രൗണ്ടിൽ നടന്ന ഫൈനലില്‍ പാക് പഞ്ചാബ് ഉയർത്തിയ 82 റൺസിന്റെ വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിലാണ് അരാസ്ക്കോ മറികടന്നത്. അരാസ്ക്കോയുടെ മുബാഷിര്‍ ഫൈനലിലെ മികച്ച കളിക്കാരനായും ഫൈസല്‍ ടൂർണ്ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

വിജയികൾക്കുള്ള ട്രോഫി നെസ്റ്റോ ജനറൽ മാനേജർ അഷ്റഫ് കൊടുങ്ങല്ലൂർ അരാസ്കോ ടീമിന് കൈമാറുന്നു.

ഒക്ടോബർ 25ന് തുടങ്ങിയ ടൂർണ്ണമെന്റിൽ വിവിധ രാജ്യങ്ങളിലെ 20 ടീമുകളാണ് മത്സരിച്ചത്. ടൂർണ്ണമെന്റ് കോർഡിനേറ്റർ ഷബി അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ അമ്പയർമാരായി ഫ്രഡി സൂസൻ, സുമേഷ്, പ്രൊഫസർ അസീം, റഫീക്ക് ഒലവക്കോട്, പ്രമോദ്, റഷീദ്, വിനേഷ്, സൂരജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ഏരിയാ ജോയിന്റ് സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ ആമുഖ പ്രഭാഷണം നടത്തിയ സമ്മാനദാന ചടങ്ങില്‍ സംഘാടക സമിതി ചെയർമാൻ ഗോപാലൻ അധ്യക്ഷത വഹി ച്ചു. കൺവീനർ ജയൻപെരുനാട് സ്വാഗതം പറഞ്ഞു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അൽഖർജ് ജനറൽ മാനേജർ അഷ്റഫ് കൊടുങ്ങല്ലൂർ മുഖ്യ അതിഥിയായിരുന്നു.

കേളി ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ്. പ്രസിഡന്‍റ് ജോസഫ് ഷാജി, ആക്ടിംഗ് ട്രഷറര്‍ സെബിൻ ഇക്ബാൽ, ഏരിയ രക്ഷാധികാരി ബാലു വേങ്ങേരി, ഏരിയാ സെക്ര ട്ടറി രാജൻ പള്ളിത്തടം, വൈസ് പ്രസിഡന്റുമാരായ ഷാജി മൂത്തേടൻ, ഒ എം ഹംസ, ഏരിയ ജീവകാരുണ്യ കൺവീനർ നാസർ പൊന്നാനി, നൗഷാദ് അലി, ഷെബി, കേന്ദ്ര സ്പോർട്സ് കൺവീനർ ഷറഫുദീൻ, ചെയർമാൻ സരസൻ, ഹസ്സൻ പുന്നയൂർ, റിയാസ്, റഷീദ് നൈറ്റ്റൈഡേഴ്സ്, സബീർ, രാജു സി കെ, രാജീവൻ പള്ളിക്കോൽ, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവർ ചടങ്ങില്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിജയികൾക്കുള്ള ട്രോഫിയും സമ്മാന തുകയും നെസ്റ്റോ ജനറൽ മാനേജർ അഷ്റഫ് കൊടുങ്ങല്ലൂർ സമ്മാനിച്ചു. ഷാജി തിരൂർ സ്പോൺസർ ചെയ്ത റണ്ണർ അപ്പ് ട്രോഫി ജോസഫ് ഷാജിയും സമ്മാനതുക ഷാജഹാൻ കൊല്ലവും നൽകി. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സുബ്രമണ്യനും, ടൂർണ്ണമെന്റിലെ മികച്ച കളിക്കാ രനുള്ള പുരസ്ക്കാരം ഡേവിഡ് രാജും നൽകി. സുരേഷ് കണ്ണപുരം, അബൂ ബക്കർ, സെബിൻ ഇക്ബാൽ, റാഷിദ് അലി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. ചടങ്ങിന് കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ലിപിൻ നന്ദി പറഞ്ഞു.

 

Advertisment