ന്യൂ ഏജ് ഇന്ത്യാ ഫോറം ബ്രാഞ്ച് സമ്മേളനം നടത്തി

ന്യൂസ് ബ്യൂറോ, ദുബായ്
Wednesday, February 14, 2018

സിപി ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജിദ്ദയിൽ പോഷക സംഘടനയായ ന്യൂ ഏജ് ഇന്ത്യാ ഫോറം ബ്രാഞ്ച് സമ്മേളനം നടത്തി. പി.എൻ.സൈദലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പി റഹിം ഉത്ഘാടനം ചെയ്തു. ഫിറോസ് കരുനാഗപ്പള്ളി രക്തസാക്ഷി പ്രമേയവും ലത്തീഫ് മലപ്പുറം രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. നാസർ കുട്ടിക്കടവ്, സത്താർ കണ്ണൂർ, ഷാരൂഖ് കൊല്ലം, സലിം തറയിൽ എന്നിവർ സംസാരിച്ചു. ഷാ ജഹാൻ കല്ലുകടവ് നന്ദി പറഞ്ഞു.

സൗദി അറബിയയിലെ തൊഴിൽ പ്രതിസന്ധി മൂലം നാട്ടിലേക്കു തിരിച്ചു പോകുന്ന പ്രവാസികളുടെ മക്കളുടെ തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കുന്നതിന് കേരള സർക്കാർ മുൻ കൈ എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

തിരിച്ചു പോയ പ്രവാസികളിൽ ഭൂരി ഭാഗം ആളുകളും ജീവിതശൈലി രോഗത്തിനു ഇരയായവരാണ് അവർക്കു ചികിത്സ സൗകര്യത്തിനു ആശുപത്രികൾ ഓരോ ജില്ലാ ആസ്ഥാനങ്ങളിലും സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗം താഴെ പറയുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുഘ്യ രക്ഷാധികാരി : പി.പി. റഹിം

പ്രസിഡന്റ്: സലിം മധുവായിൽ

വൈസ് പ്രസിഡന്റ്: മൊഹമ്മദാലി കോട്ട

ജ: സെക്രെട്ടറി : ഫിറോസ് കരുനാഗപ്പള്ളി

ജോ : സെക്രട്ടറി: രാജേഷ് മൈനാഗപ്പള്ളി

ട്രഷറർ : ലത്തീഫ് മലപ്പുറം

×