Advertisment

68 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഫേസ്ബുക്കില്‍ സംഭവിച്ച സാങ്കേതിക തകരാറിനെ തുടര്‍ന്ന് 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ പുറത്തായി. സ്വകാര്യതലംഘനത്തിന്റെ പേരില്‍ ഫേസ്ബുക്കിന് നേരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്തായ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ഐറിഷ് കമ്പനി ഫേസ്ബുക്കിന് 1മില്യണ്‍ ഡോളര്‍ വരെ പിഴയിടാനും സാധ്യതയുണ്ട്.

തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയാണ് സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതെന്നെന്നാണ് ഫേസ്ബുക്ക് പറയുന്നത്. സാധാരണ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപഭോക്താവിന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് അക്‌സസ് ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ സാങ്കേതിക തകരാറു മൂലം ടൈംലൈന്‍ ഫോട്ടോകള്‍ക്ക് അപ്പുറത്തേക്ക് ഉപയോഗിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞു.

ഏകദേശം 68ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ടായിരിക്കണം. ഉപഭോക്താവിന്റെ സ്വകാര്യ ചിത്രങ്ങളിലേക്ക് ഏതെങ്കിലും ആപ്പ് കടന്നുകൂടിയിട്ടുണ്ടോയെന്നറിയാന്‍ ഫേസ്ബുക്ക് ഒരു ഹെല്‍പ് ലൈന്‍ പേജ് തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ പരിശോധിക്കാവുന്നതാണ്.

Advertisment