Advertisment

റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണ്ണറായി എന്‍ എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രത്യക്ഷ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍ എസ് വിശ്വനാഥന്‍.

Advertisment

publive-image

2016ല്‍ ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി വിശ്വനാഥന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആര്‍ബിഐ ഭരണസമിതിയോഗം ചേരാനിരിക്കേയാണ് ഉര്‍ജിത് പട്ടേലിന്റെ രാജി. അതുകൊണ്ടുതന്നെ ആര്‍ബിഐ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ യോഗമാണ് നടക്കാനിരിക്കുന്നത്. ഗവര്‍ണറായി അധികാരത്തിലേറ്റാല്‍ വെള്ളിയാഴ്ച നടക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ വിശ്വനാഥന്‍ ആയിരിക്കും പങ്കെടുക്കുക.

സര്‍ക്കാര്‍ തലത്തിലെ പ്രശ്നങ്ങള്‍, പണപ്പെരുപ്പം, ഉത്പാദന മേഖലയിലെ വായപയുടെ ഒഴുക്ക്- പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ വായപയുടെ ഒഴുക്ക് എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

reserve bank governer
Advertisment