Advertisment

പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ - വിദേശി വിദ്യാലയങ്ങളിൽ ജോലി ചെയ്യാൻ പുതിയ സംവിധാനം

New Update

ജിദ്ദ: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ ആശ്രിതർക്ക് രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിയ്ക്ക് ചേരുന്നതിന് വിദ്യാ ഭ്യാസ മന്ത്രാലയം പുതിയ സംവിധാനം ആവിഷ്കരിക്കുന്നു. ഇത് സംബന്ധിച്ചുള്ള വിക്ജ്ഞാപനം വിദ്യാഭ്യാസ സഹമന്ത്രി പുറപ്പെടുവിച്ചതായി ഒരു അറബ് പത്രം റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

പ്രവാസി ജീവനക്കാരുടെ ആശ്രിതരായ സ്ത്രീ - പുരുഷന്മാർക്ക് വിദേശികളുടെയും സ്വകാര്യ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറ്റാതെ "അജീർ " വ്യവസ്ഥയിൽ ജോലി ചെയ്യുന്നത് സംബന്ധിച്ച പുതിയ ക്രമീകര ണമാണ് വിദ്യാഭ്യാസ സഹമന്ത്രിയുടെ വിക്ജ്ഞാപനത്തിൽ ഉൾപ്പെടുന്നത്.

ഇത് പ്രകാരം ജോലിയ്ക്ക് കയറുന്ന ആശ്രിതരും സ്ഥാപനങ്ങളുമായി പന്ത്രണ്ടു മാസത്തേ ക്കുള്ള തൊഴിൽ കരാർ ഒപ്പിടണം, അഥവാ നിലവിലെ കരാറിന്റെ കാലാവധി പന്ത്രണ്ടു മാസം എന്നാക്കി നിർണയിക്കണം. അതോടൊപ്പം, "അജീർ" പോർട്ടലിലെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന രേഖ അറ്റാച് ചെയ്യു കയും വേണം. ഈ വിധം "അജീർ " പദ്ധ്വതിയിൽ റെജിസ്റ്റർ ചെയ്ത് വർക് പെർമിറ്റ് സമ്പാദിച്ചിരിക്കണം. ഇതിനെല്ലാം, റെസിഡൻഷ്യൽ ഐ ഡി (ഇഖാമ) യ്ക്ക് സാധുത ഉണ്ടായിരിക്കുകയും വേണം.

പുതിയ സർക്കുലർ അനുസരിച്ചുള്ള നിബന്ധനകൾ പൂർത്തീകരിക്കാൻ വിദേശ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരോട് അതാത് പ്രവിശ്യാ വിദ്യാഭ്യാസ അധികൃതർ ആവശ്യപ്പെട്ടു.

Advertisment