Advertisment

ഔഡി A8L ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 12ന് ഇന്ത്യയിൽ അവതരിപ്പിക്കും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

A8L സെഡാന്‍റെ പുതുക്കിയ പതിപ്പ് ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ അറിയിച്ചു. ജര്‍മ്മന്‍ ആഡംബര കാർ നിർമ്മാതാവിന്റെ മുൻനിര സെഡാനാണ് A8L. വാഹനത്തിന് സൂക്ഷ്‍മമായ കോസ്മെറ്റിക് അപ്‌ഡേറ്റുകളും പുതിയ സവിശേഷതകളും ലഭിക്കും എന്നും 10 ലക്ഷം രൂപയ്ക്ക് പുതിയ A8L-ന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചതായും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്‍റെ എക്സ്റ്റീരിയർ സ്‌റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, പരിഷ്‌ക്കരിച്ച ഗ്രാഫിക്‌സോടുകൂടിയ സ്‌ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട പുതിയ വലുതും ക്രോം-ആധിപത്യമുള്ളതുമായ ഫ്രണ്ട് ഗ്രില്ലുള്ള അപ്‌ഡേറ്റ് ചെയ്‌ത ഫ്രണ്ട് ഫാസിയക്കായി ഭാവി വാങ്ങുന്നവർക്ക് പ്രതീക്ഷിക്കാം.

അലോയ് വീലുകൾക്ക് ഒരു പുതിയ ഡിസൈൻ ലഭിക്കും. ബമ്പറുകളില്‍ കൂടുതൽ ക്രോം ഇൻസെർട്ടുകൾ ഉപയോഗിക്കും. ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾക്കായി പുതിയ രൂപകൽപ്പനയോടെ പിൻഭാഗവും നവീകരിക്കും. ഉള്ളിൽ, പുതിയ MIB3 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഒരു വെർച്വൽ കോക്ക്പിറ്റും രണ്ടാം നിര സീറ്റുകൾക്കായി ഒരു റിയർ റിലാക്സേഷൻ പാക്കേജും ഉപയോഗിച്ച് A8L ന്റെ ക്യാബിൻ മെച്ചപ്പെടുത്തും.

നീളമുള്ള ബോണറ്റിന് കീഴിൽ, 335 ബിഎച്ച്‌പിയും 540 എൻഎം ടോർക്കും വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്‌തിരിക്കുന്ന നിലവിലെ 3.0-ലിറ്റർ വി6 പെട്രോൾ എഞ്ചിനിലാണ് A8L ഘടിപ്പിച്ചിരിക്കുന്നത്. എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്‍മിഷന്‍.

വരുന്ന മാസത്തിൽ ലോഞ്ച് ചെയ്യുമ്പോൾ, പുതിയ ഔഡി എ8എൽ ബിഎംഡബ്ല്യു 7 സീരീസ് , മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, മസെരാട്ടി ക്വാട്രോപോർട്ട് എന്നിവയ്‌ക്കെതിരായ മത്സരിക്കും. A8L ന് ഏകദേശം 1.70 മുതൽ 1.80 കോടി രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

Advertisment