Advertisment

വാഹന നിർമ്മാണ മേഖലയിലേക്ക് കടക്കാനൊരുങ്ങി അദാനി; പിന്നിൽ വലിയ ലക്ഷ്യം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ടാറ്റ, മഹീന്ദ്ര, ബജാജ് ഇന്ത്യയിൽ കുടുംബപ്പേരുകളിൽ വരുന്ന വാഹന നിർമ്മാണ കമ്പനികളുടെ പേരുകളിലേക്ക് ഇനി ആദാനി എന്ന പേരും. രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ വ്യവസായി ഗൗതം അദാനി വാഹന നിർമ്മാണ മേഖലയിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ട്.

ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ അദാനി ഗ്രൂപ്പുമായിബന്ധപ്പെട്ട ഒരു ട്രസ്റ്റ് ഒരു ട്രേഡ് മാർക്ക് റെജിസ്റ്റർ ചെയ്തെന്നാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്ബി അദാനി ഫാമിലി ട്രസ്റ്റ് 'അദാനി' എന്ന പേരിൽ ഒരു ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിവരം പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് വാഹന മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങൾ ശക്തമായി.

ഹരിത ഊർജ മേഖലയിൽ വൻതോതിൽ പ്രവർത്തനം വർധിപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബാറ്ററികൾ നിർമ്മിക്കാനും രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഹരിത ഊർജ മേഖലയ്ക്കായി കമ്പനിയുടെ സമഗ്ര പദ്ധതികളുടെ ഭാഗമാണിത്.

അദാനി ഗ്രൂപ്പ് ഇലക്ട്രിക് വാണിജ്യ വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്ലാനിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തം ഉപയോഗത്തിനായി ഇലക്ട്രിക് ബസ്, ഇലക്ട്രിക് ട്രക്ക്, ഇലക്ട്രിക് കോച്ച് എന്നിവ നിർമ്മിക്കാനാണ് കമ്പനിയുടെ ആദ്യ പദ്ധതി. അദാനി ഗ്രൂപ്പിന്റെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഈ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ തന്റെ കമ്പനി 70 ബില്യൺ ഡോളർ ഗ്രീൻ എനർജിയിൽ നിക്ഷേപിക്കാൻ പോകുന്നുവെന്ന് ഗൗതം അദാനി കഴിഞ്ഞ വർഷം നവംബറിൽ പറഞ്ഞത് നിങ്ങളോട് പറയട്ടെ. അദാനി ഗ്രീൻ കമ്പനി മുഖേന ഗ്രൂപ്പ് ഇതിനകം തന്നെ ഈ മേഖലയിൽ ഉണ്ട്. ഈ ആഴ്ച അദാനി ഗ്രീനിന്റെ മൂല്യം 3 ലക്ഷം കോടി കവിഞ്ഞു. ഹരിത ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് അനിൽ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു.

Advertisment