Advertisment

ഇന്ധനവില വർധനവിൽ കൊറിയയിൽ പ്രതിഷേധം ശക്തം; ഹ്യുണ്ടായി പ്ലാന്‍റുകളുടെ പ്രവര്‍ത്തനം താറുമാറായി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ദക്ഷിണ കൊറിയയിലെ ട്രക്കർമാരുടെ പണിമുടക്കിന്റെ അനന്തരഫലമായി ഘടകങ്ങളുടെ ക്ഷാമം കാരണം ഹ്യുണ്ടായിയുടെ ഏറ്റവും വലിയ നിർമ്മാണ സമുച്ചയത്തിൽ ഉത്പാദനം പകുതിയായി കുറഞ്ഞു. വർധിച്ചുവരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കാർഗോ ട്രക്കേഴ്‌സ് സോളിഡാരിറ്റി യൂണിയനിലെ 8,100 അംഗങ്ങൾ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ നീക്കം ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും തുറമുഖങ്ങളിലെ ജോലികൾ മന്ദഗതിയിലാക്കുകയും ചെയ്തു.

ആഗോള വിതരണ ശൃംഖലയെ ഈ സമരം കൂടുതല്‍ സമ്മർദ്ദത്തില്‍ ആക്കുമെന്ന് ഭയപ്പെടുന്നതായും റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, 1,000 ഓളം ട്രക്കർമാർ വെള്ളിയാഴ്ച ഉൽസാനിലുള്ള ഹ്യുണ്ടായിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ സമരം ആരംഭിച്ചു. ഹ്യൂണ്ടായിയുടെ ഉൽസാൻ ഫാക്ടറി, സമരം ആരംഭിക്കുന്നതിന് മുമ്പ്, ഏതാണ്ട് പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിരുന്നു.

പണിമുടക്ക് മൂലമുണ്ടായ തടസ്സത്തെക്കുറിച്ച് ഹ്യുണ്ടായ് പങ്കുവെച്ചെങ്കിലും വിശദാംശങ്ങൾ നൽകാൻ കമ്പനി തയ്യാറായില്ല . “ട്രക്കർമാരുടെ പണിമുടക്ക് കാരണം ഞങ്ങളുടെ ഉൽപ്പാദനത്തിൽ ചില തടസ്സങ്ങളുണ്ട്, എത്രയും വേഗം ഉൽപ്പാദനം സാധാരണ നിലയിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഹ്യുണ്ടായ് മോട്ടോറിന്റെ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യ്തു.

ഹ്യുണ്ടായി ഉൽസാൻ ഫാക്ടറി പ്രതിദിനം 6,000 യൂണിറ്റ് 17 തരം വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ ജെനസിസ് എസ്‌യുവിയും അതിന്റെ ഇലക്‌ട്രിക് വാഹനമായ അയോണിക് 5ഉം ഉൾപ്പെടുന്നു. അർദ്ധചാലകങ്ങൾ, സ്മാർട്ട്ഫോണുകൾ, ഓട്ടോകൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയുടെ പ്രധാന വിതരണക്കാരിൽ ഒന്നാണ് ദക്ഷിണ കൊറിയ. പാൻഡെമിക്, റഷ്യൻ - ഉക്രെയ്ൻ യുദ്ധം എന്നിവ കാരണം ഇതിനകം തന്നെ തടസപ്പെട്ടിരിക്കുന്ന ആഗോള വിതരണ ശൃംഖലയെ ഈ ഏറ്റവും പുതിയ സംഭവവികാസത്തിന് അനിശ്ചിതത്വം വർദ്ധിപ്പിക്കാനും സമ്മർദ്ദം ചെലുത്താനും കഴിയും.

നിലവിലെ തൊഴിൽ സംഘർഷങ്ങൾ നിയമം ഉപയോഗിച്ച് കൈകാര്യം ചെയ്യണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് - യോൾ പറഞ്ഞു. ട്രക്ക് യൂണിയൻ ഉദ്യോഗസ്ഥനായ കിം ഗ്യോങ് - ഡോംഗ്, യൂണിയന്റെ ഫണ്ട് തീർന്നുപോയതിനാൽ 10 ദിവസത്തിൽ കൂടുതൽ സമരം തുടരാൻ കഴിയില്ലെന്ന് പറയുന്നു. ട്രക്ക് ഉടമകള്‍ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് സമരം.

Advertisment