Advertisment

പ്യൂഷോ ജാംഗോ 125; സ്‌പെഷ്യൽ എഡിഷൻ പുറത്തിറങ്ങി

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

പ്യൂഷോ മോട്ടോർസൈക്കിൾസ് അതിന്റെ 125 സിസി റെട്രോ-സ്കൂട്ടർ ഓഫറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. എവേർഷൻ എബിഎസ് പ്ലസ് സ്റ്റാൻഡേർഡ് ജാങ്കോ 125-ൽ നിന്നുള്ള സ്‌റ്റൈലിംഗ് നിലനിർത്തുന്നു. വെസ്പയെപ്പോലെയുള്ള മുഖവും നീണ്ടു ഒഴുകുന്ന സൈഡ് പാനലുകളും ഇതിൽ ഉണ്ട്. അധിക സുതാര്യമായ വിൻഡ്‌സ്‌ക്രീനും പിൻഭാഗത്തിനുള്ള ബാക്ക്‌റെസ്റ്റുമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്.

കൂടാതെ, ഡ്രാഗൺ റെഡ്, ഡീപ് ഓഷ്യൻ ബ്ലൂ എന്നീ രണ്ട് പുതിയ പെയിന്റ് സ്കീമുകളിൽ ജാങ്കോ പ്രത്യേക പതിപ്പ് മോഡലും വാഗ്ദാനം ചെയ്യും. ജാംഗോ 125 എവർഷൻ എബിഎസ് പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കൂട്ടിച്ചേർക്കലുകൾ ലഭിക്കുന്നു എന്നും മാത്രമല്ല ഇത് 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നു.

എവേർഷൻ എബിഎസ് പ്ലസ് സ്റ്റാൻഡേർഡ് ജാങ്കോ 125-ൽ നിന്നുള്ള സ്‌റ്റൈലിംഗ് നിലനിർത്തുന്നു. വെസ്പയെപ്പോലെയുള്ള മുഖവും നീണ്ടു ഒഴുകുന്ന സൈഡ് പാനലുകളും ഇതിൽ ഉണ്ട്. അധിക സുതാര്യമായ വിൻഡ്‌സ്‌ക്രീനും പിൻഭാഗത്തിനുള്ള ബാക്ക്‌റെസ്റ്റുമാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. കൂടാതെ, ഡ്രാഗൺ റെഡ്, ഡീപ് ഓഷ്യൻ ബ്ലൂ എന്നീ രണ്ട് പുതിയ പെയിന്റ് സ്കീമുകളിൽ ജാങ്കോ പ്രത്യേക പതിപ്പ് മോഡലും വാഗ്ദാനം ചെയ്യും.

രണ്ട് ഓപ്‌ഷനുകളിലും ടു-ടോൺ ട്രീറ്റ്‌മെന്റ് അടങ്ങിയിരിക്കുന്നു, അതിൽ ജാങ്കോ 125 എവേർഷന് മുകളിലെ പകുതി വെള്ളയിലും താഴത്തെ പകുതിക്ക് ശ്രദ്ധേയമായ ചുവപ്പും ലഭിക്കും. ഓഷ്യൻ ബ്ലൂവിനും ഇതേ മാതൃകയാണ്. 10.46 ബിഎച്ച്‌പിയും 9.3 എൻഎമ്മും വികസിപ്പിക്കുന്ന 125 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ മോട്ടോറാണ് ജാംഗോ 125-ന് കരുത്തേകുന്നത്.

ഇത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളിലും ഒരൊറ്റ പിൻ ഷോക്കിലും സസ്പെൻഡ് ചെയ്‍തിരിക്കുന്നു. അതേസമയം, ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ 200 എംഎം ഫ്രണ്ട് ഡിസ്‌ക്കും 190 എംഎം റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു. ഇത് 12 ഇഞ്ച് അലോയി വീലുകളിലാണ് ഓടുന്നത്.

ഫ്രാൻസിൽ, പ്യൂഷോ ജാംഗോ 125 എവർഷൻ എബിഎസ് പ്ലസ് റീട്ടെയിൽ ചെയ്യുന്നത് EUR 3,249 (നികുതി ഒഴികെ ഏകദേശം 2.66 ലക്ഷം രൂപ) വിലയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഓഫറിലുള്ള പാക്കേജ് കണക്കിലെടുക്കുമ്പോൾ ഇത് വളരെ ഉയർന്ന വിലയാണ്. പ്യൂഷോയ്ക്ക് നിലവിൽ ഇന്ത്യയിൽ പ്രവേശിക്കാൻ പദ്ധതികൾ ഒന്നുമില്ല.

Advertisment