Advertisment

അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ്; വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ്‌ നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ സെഗ്മെന്റിൽ 2.5 ശതമാനം വരെവില വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ്.  റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് വാഹനങ്ങളുടെ വിലയിലും പ്രതിഫലിക്കാൻ കാരണമായത്.

പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നിനാണ് പ്രാബല്യത്തിലാകുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം വാഹനങ്ങളുടെ വില 2.5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഈ വർഷം ഇതു രണ്ടാം തവണയാണ് വില വർദ്ധനവ് വരുത്തുന്നത്.

ടാറ്റ എസ് ഇവി എന്ന പേരിൽ കഴിഞ്ഞ മാസമാണ് ടാറ്റ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചത്. കൂടാതെ, ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ ടാറ്റയുടെ വിഹിതം 80 ശതമാനത്തിലധികമാണ്.

Advertisment