Advertisment

ഇന്ത്യ ക്രോസ്ഓവർ എസ്‌യുവി ആയ സി3യുടെ വില പ്രഖ്യാപിച്ചു

author-image
ടെക് ഡസ്ക്
New Update

ഇന്ത്യ ക്രോസ്ഓവർ എസ്‌യുവി ആയ സി3യുടെ വില പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം ഇന്ത്യയിൽ അനാച്ഛാദനം ചെയ്യപ്പെട്ട കാറിന്‍റെ വില 5.70 ലക്ഷം രൂപയില്‍ ആരംഭിച്ച് 8.05 ലക്ഷം വരെ നീളുന്നു. സിട്രോണിൽ നിന്നുള്ള C3 ക്രോസ്ഓവർ എസ്‌യുവി 90 ശതമാനവും പ്രാദേശികവൽക്കരിച്ചിരിക്കുന്നു. 10 നിറങ്ങളിലും മൂന്ന് പായ്ക്കുകളിലും 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് പുത്തന്‍ സി3 എത്തുന്നത്. C5 എയര്‍ക്രോസ് ലക്ഷ്വറി എസ്‌യുവിക്ക് ശേഷം കമ്പനിയുടെ നിരയിലെ രണ്ടാമത്തെ മോഡലായാണ് C3 പുറത്തിറങ്ങുന്നത്.

Advertisment

publive-image

ക്യാബിനിനുള്ളിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന വലിയ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ 2022 C3യില്‍ കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്. കൂടാതെ, ഇതിന് നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും ലഭിക്കുന്നു. സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, കാറിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്‍സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി എന്നിവ വാഗ്ദാനം ചെയ്‍തിട്ടുണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് സിട്രോൺ സി3 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 81 ബിഎച്ച്പി പരമാവധി കരുത്തും 115 എന്‍എം പീക്ക് ടോർക്കും നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുണ്ട്. ഇതുകൂടാതെ, 109 bhp കരുത്തും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മിൽ രൂപത്തിൽ ടർബോ പെട്രോൾ ഓപ്ഷനും കാറിന് ലഭിക്കുന്നു. ട്രാൻസ്‍മിഷൻ ചുമതലകൾക്കായി, കാർ യഥാക്രമം അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിക്കുന്നു.

Advertisment