Advertisment

ചെറു എസ്‌യുവി സി 3 യുടെ വൈദ്യുത പതിപ്പുമായി സിട്രോൺ

author-image
ടെക് ഡസ്ക്
Updated On
New Update

ചെറു എസ്‌യുവി സി 3 യുടെ വൈദ്യുത പതിപ്പുമായി സിട്രോൺ. ഒറ്റ ചാർജിൽ 362 കിലോമീറ്റർ റേഞ്ച് ഇലക്ട്രിക് സി3ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി3യുടെ പെട്രോൾ എൻജിൻ പതിപ്പ് അടുത്തിടെയാണ് കമ്പനി വിപണിയിലെത്തിച്ചത്. അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന വാഹനത്തിന്റെ ആദ്യ പ്രദർശനം ഡിസംബറിൽ നടക്കുമെന്നാണ് വാർത്തകൾ.

Advertisment

publive-image

സ്റ്റെല്ലാന്റസിന്റെ ഭാഗമായ പ്യൂഷോ യൂറോപ്പിൽ വിൽക്കുന്ന ഇ 208 എന്ന മോഡലിലെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനം. സിഎംപി മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഇ 208ൽ 50 കിലോവാട്ട് ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. 136 പിഎസ് കരുത്തും 260 എൻഎം ടോർക്കുമുണ്ട്. ഇതേ ബാറ്ററി പാക്ക് തന്നെയായിരുക്കും സി 3ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇലക്ട്രിക് എസ്‍യുവി പദ്ധതികളെക്കുറിച്ച് സി3 പുറത്തിറക്കികൊണ്ട് സിട്രോൾ പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 13 ലക്ഷം മുതൽ വില ആരംഭിക്കുന്ന വാഹനത്തിന് വിവിധ റേഞ്ചുകൾ നൽകുന്ന ബാറ്ററി പാക്കുകളുണ്ടായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. കഴിഞ്ഞ മാസമാണ് സിട്രോൾ സി3 യെ വിപണിയിലെത്തിച്ചത്. 5.70 ലക്ഷം മുതൽ 8 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. '90 ശതമാനം ഇന്ത്യൻ നിർമിതം' എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ  സിട്രോണ്‍ സി 3യെ പുറത്തിറക്കിയത്.  1.2 ലീറ്റർ പ്യുർടെക്110, 1.2 ലീറ്റർ പ്യുർടെക്82 എന്നീ എൻജിൻ ഓപ്ഷനുകളാണ് ഉള്ളത്.

Advertisment