Advertisment

ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട.   ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്‍റുകൾ ടൊയോട്ട  നിർത്തലാക്കിയതായി അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഡീസൽ വകഭേദങ്ങൾക്കായി ഇനി ബുക്കിംഗ് എടുക്കില്ല എന്നായിരുന്നു ചില ഡീലര്‍ഷിപ്പുകളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്.  എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നത് ഇപ്പോഴാണ്.

Advertisment

publive-image

കാത്തിരിപ്പ് കാലാവധി കൂടിയതാണ് ഇന്നോവയുടെ ബുക്കിങ് നിർത്താൻ കാരണമെന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിൽ ബുക്ക് ചെയ്തവർക്ക് വാഹനം കൊടുക്കാനുള്ള ശ്രമത്തിലാണെന്നും ടൊയോട്ട വ്യക്തമാക്കുന്നു. അതേസമയം പെട്രോൾ മോഡലുകളുടെ ബുക്കിങ് തുടരുമെന്ന് ടൊയോട്ട അറിയിച്ചു.

"ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് വർദ്ധിപ്പിച്ചതിനാൽ, വളരെ ഉയർന്ന ഡിമാൻഡ് പാറ്റേൺ കാരണം, ഡീസൽ വേരിയന്റിനായുള്ള ഓർഡറുകൾ എടുക്കുന്നത് താൽക്കാലികമായി നിർത്താൻ ടികെഎം തീരുമാനിച്ചു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയിൽ, ഞങ്ങളുടെ ഡീലർമാരുമായി ഇതിനകം ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വിതരണം ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്നിരുന്നാലും, ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ വേരിയന്റിനായി ഞങ്ങൾ ഓർഡർ എടുക്കുന്നത് തുടരും.." കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ടികെഎമ്മിന്‍റെ ഇന്ത്യയിലെ മുൻനിര ഓഫറായ ഇന്നോവ 2005-ൽ അവതരിപ്പിച്ചതു മുതൽ ഒരുപാട് മുന്നോട്ട് പോയി എന്നു പറഞ്ഞ കമ്പനി, ഇന്നോവ സ്വന്തമായി ഒരു ഇടം സൃഷ്‍ടിച്ചു കഴിഞ്ഞെന്നും സെഗ്‌മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലായ്‌പ്പോഴും ഒരുപടി മുകളിലായി തുടരുന്നുവെന്നും കൂട്ടിച്ചേർത്തു.

വർഷങ്ങളായി, ഇന്ത്യൻ ഉപഭോക്താക്കളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ആഡംബരമോ സൗകര്യമോ പ്രകടന സവിശേഷതകളോ ആകട്ടെ, വാഹനം നിരവധി മെച്ചപ്പെടുത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്നും കമ്പനി പ്രസ്‍താവനയില്‍ പറഞ്ഞു. അതുപോലെ, രണ്ടാം തലമുറ ഇന്നോവ ക്രിസ്റ്റ, ഒരു സെഗ്‌മെന്റ് ലീഡർ എന്ന നിലയിൽ ഉപഭോക്തൃ ഹൃദയങ്ങൾ കീഴടക്കുന്നത് തുടരുന്നു. ഇന്ത്യയിൽ ഏകദേശം 10 ലക്ഷത്തോളം വീടുകളിൽ ഇടം കണ്ടെത്തിയ ഇന്നോവ ബ്രാൻഡ് ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ പര്യായമായി മാറിയിരിക്കുന്നു എന്നും വ്യക്തിഗതവും വാണിജ്യപരവുമായ വിഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഈ വാഹനം വ്യാപകമായി തിരഞ്ഞെടുക്കുന്നു എന്നും കമ്പനി പറയുന്നു.

ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ടോയോട്ട വാഹനം. 2.4 ലിറ്റർ ഡീസൽ എൻജിൻ കരുത്തിലാണ് ക്രിസ്റ്റ വിപണിയിൽ എത്തുന്നത്. 147 ബി.എച്ച്.പി കരുത്തും 360 എൻ.എം ടോർക്കും വാഹനത്തിനുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം വിപണിയിലെത്തും.

ഇന്നോവ പെട്രോൾ പതിപ്പിനായുള്ള ഓൺലൈൻ ബുക്കിംഗ് കമ്പനി ഔദ്യോഗികമായി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഡീസൽ പതിപ്പ് ഇ-ബുക്കിംഗ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹന നിർമ്മാതാക്കൾക്ക്, പ്രത്യേകിച്ച് ഡീസൽ പതിപ്പിന് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. വാഹന വിപണിയെ ആകെ പിടിച്ചു കുലുക്കിയ സെമ്മികണ്ടക്റ്റർ ക്ഷാമമാണ് ടൊയോട്ടയേയും പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment