Advertisment

കാവസാക്കി 2023 Z900 അമ്പരപ്പിക്കും വിലയില്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

8.93 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ കാവസാക്കി 2023 Z900 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.  വാഹനം എത്തുന്നത്. മോട്ടോർസൈക്കിളിന് മെക്കാനിക്കൽ അപ്‌ഗ്രേഡുകളൊന്നും ലഭിച്ചിട്ടില്ല.

പകരം, പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളുടെ രൂപത്തിൽ കോസ്മെറ്റിക് അപ്ഗ്രേഡുകൾ ഉണ്ട്. മെറ്റാലിക് കാർബൺ ഗ്രേയ്‌ക്കൊപ്പം മെറ്റാലിക് ഫാന്റം സിൽവറും മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേയ്‌ക്കൊപ്പം എബോണിയും ഉണ്ട്. രണ്ട് നിറങ്ങൾക്കും ഒരേ വിലയാണ് കാവസാക്കി ഈടാക്കുന്നത്.

ആദ്യം മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, പെയിന്റ് സ്കീം ചെയ്തിരിക്കുന്നത് Z900 ന്റെ ചില ഡിസൈൻ ഘടകങ്ങളെ പുതുമയുള്ളതാക്കുന്നു. ഫ്രെയിമും അലോയ് വീലുകളും തിരെഞ്ഞെടുക്കുന്ന വർണ്ണ സ്കീമിനെ ആശ്രയിച്ച് ചുവപ്പ് അല്ലെങ്കിൽ പച്ച നിറത്തിൽ പൂർത്തീകരിച്ചിരിക്കുന്നു. മുൻവശത്ത് ഒരു അഗ്രസീവ് എൽഇഡി ഹെഡ്‌ലാമ്പ് ഉണ്ട്.

ആവരണങ്ങളുള്ള മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, Z- ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് എന്നിവയും ഉണ്ട്. മുൻവശത്ത് 41 എംഎൺ യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കും ആണ് സസ്പെൻഷൻ ഡ്യൂട്ടി ചെയ്യുന്നത്. ഉയർന്ന ടെൻസൈൽ സ്റ്റീൽ കൊണ്ട് നിർമ്മിച്ച ട്രെല്ലിസ് ഫ്രെയിം ആണ് കവാസാക്കി ഉപയോഗിക്കുന്നത്.

മുന്നിൽ ഇരട്ട 300 എംഎം പെറ്റൽ ഡിസ്‌കുകളും പിന്നിൽ 250 എംഎം പെറ്റൽ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. ലിക്വിഡ് കൂൾഡ്, ബിഎസ്6 അനുസരിച്ചുള്ള 948 സിസി, ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് കവാസാക്കി Z900 ന്‍റെ ഹൃദയം. ഇത് 9,500 rpm-ൽ 123.6 bhp കരുത്തും 7,700 rpm-ൽ 98.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ആറ് സ്പീഡ് ഗിയർബോക്സും സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് ഡിസൈനുമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ, Z900 ട്രാക്ഷൻ കൺട്രോളുമായി വരുന്നു. ലോ പവർ, ഫുൾ പവർ എന്നിങ്ങനെ രണ്ട് പവർ മോഡുകൾ ഉണ്ട്. ലോ പവർ മോഡിൽ, ഔട്ട്പുട്ട് 55 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സ്‌പോർട്ട്, റോഡ്, റെയിൻ, റൈഡർ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളുണ്ട്. റൈഡര്‍ മോഡിൽ, യാത്രക്കാരന് തന്റെ ഇഷ്‍ടത്തിന് അനുസരിച്ച് മോട്ടോർസൈക്കിൾ സജ്ജമാക്കാൻ കഴിയും. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു TFT സ്‌ക്രീൻ ഉണ്ട്, അത് സുപ്രധാന വിവരങ്ങൾ കാണിക്കുന്നു. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.

Advertisment