Advertisment

32.73 കിലോമീറ്റര്‍ മൈലേജ്; മനംമയക്കും മാരുതി എസ് പ്രസോ സിഎന്‍ജി

author-image
ടെക് ഡസ്ക്
New Update

 

Advertisment

publive-image

32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനവുമായി മാരുതിയും എസ് പ്രസോ സിഎന്‍ജി. 5.90ലക്ഷം രൂപയ്ക്കാണ് പുതിയ മാരുതി സുസുക്കി എസ് പ്രസോയുടെ സിഎന്‍ജി മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്‍റുകളാണ് എസ് പ്രസോ സിഎന്‍ജിക്കുള്ളത്. എല്‍എക്സ്ഐ വേരിയന്‍റിന് 5.90ലക്ഷം രൂപയും വിഎക്സ്ഐ വേരിയന്‍റിന് 6.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

പെട്രോള്‍ മോഡലിനേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിനെങ്കിലും മൈലേജ് ആരെയും മോഹിപ്പിക്കും. മാരുതിയുടെ പത്താമത്തെ സിഎന്‍ജി മോഡലാണ് ഇത്. 2020ല്‍ നേരത്തെയും എസ് പ്രസോയുടെ സിഎന്‍ജി പതിപ്പ് മാരുതി പുറത്തിറക്കിയിരുന്നു. പുതിയ 1.0 കെ ടെന്‍സി എന്‍ജിനാണ് എസ് പ്രസോയ്ക്കുള്ളത്.

പെട്രോള്‍ മോഡില്‍ 65 എച്ച് പി പവറും 89 എന്‍എ ടോര്‍ക്കും ഈ എന്‍ജിന് പുറത്തെടുക്കാനാവും. സിഎന്‍ജി മോഡില്‍ 57 എച്ച് പി കരുത്തും 82 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കുന്നുണ്ട്. മുന്‍പ് അവതരിപ്പിച്ച സിഎന്ജി മോഡലിനേക്കാളും ഒരു എച്ച് പി കുറവും 4 എന്‍എം ടോര്‍ക്ക് കൂടുതലുമാണ് പുതിയ പതിപ്പ്. ആദ്യ മോഡലിനേക്കാള്‍ ഇന്ധനക്ഷമതയും കൂടുതലാണ് എസ് പ്രസോയുടെ 2022 സിഎന്‍ജി മോഡലിന്.

മറ്റ് മാരുതി സിഎന്‍ജി മോഡലുകളേപ്പോലെ ഇരട്ട ഇന്‍റര്‍ ഡിപ്പെന്‍ഡന്‍റ് ഇസിയു, പരിഷ്കരിച്ച ഇന്‍ജെക്ഷന്‍ സിസ്റ്റവും ഇതിന് നല്‍കിയിട്ടുണ്ട്. പെട്രോള്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനില്‍ കാര്യമായ മാറ്റമില്ല. എസ് സിഎന്‍ജി ബാഡ്ജാണ് തിരിച്ചറിയാനുള്ള മാര്‍ഗം. 55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്‍റെ കപ്പാസിറ്റി. ബൂട്ടിലാണ് ഇത് വച്ചിട്ടുള്ളത്.

രണ്ട് എയര്‍ ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ഈ മോഡലിലുമുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ കരുത്തുളളതും അതേസമയം പ്രകൃതിയോടുള്ള പരിഗണനയും കണക്കിലെടുത്താണ് ഈ മോഡല്‍ പുറത്തിറക്കുന്നതെന്നാണ് മാരുതി പ്രസ്താവനയില്‍ പറയുന്നത്.

Advertisment