Advertisment

കാത്തിരുപ്പുകൾക്കൊടുവിൽ പുത്തൻ ഐക്കോണിക് ഹൈലക്സ് വിപണിയിലെത്തിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡിംഗ് സാഹസിക ഡ്രൈവുകൾക്ക് ഏറ്റവും അനുയോജ്യവും അവിശ്വസനീയമായ ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഐക്കോണിക് ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം). 'ഉയർച്ച', 'ആഡംബരം ' എന്നീ വാക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഹൈലക്സ് എന്ന പേര്.

പതിറ്റാണ്ടുകളായി 'ദൃഢതയ്ക്കും മികവിനും ആഗോളതലത്തിൽ പേരുകേട്ട വാഹനമാണ് ഹൈലക്സ്. ഇന്ത്യയിലെ ദുഷ്കരമായ റോഡുകളിൽ ഹൈലക്സ് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിരവധി എസ്യുവി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്നത്തെ ഈ ലോഞ്ച് . ടൊയോട്ട ഹൈലക്സ് അതിന്റെ മികവിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതകളും കണക്കിലെടുത്താണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ലൈഫ്സ്റ്റൈൽ വാഹനം ടൊയോട്ട മോട്ടോർ കോർപ്പറേഷൻ (ടിഎംസി) ചീഫ് എഞ്ചിനീയർ - യോഷികി കോനിഷി, ടൊയോട്ട റീജിയണൽ ചീഫ് എഞ്ചിനീയർ - മിസ്റ്റർ ജുറാച്ചാർട്ട് ജോംഗുസുക്ക്, ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) മാനേജിംഗ് ഡയറക്ടർ - മസകാസു യോഷിമുറ, ടികെഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഓഫ് സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് - മിസ്റ്റർ തദാഷി അസാസുമ, സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്റെ ടികെഎം ജനറൽ മാനേജർ, വൈസ്ലൈൻ സിഗാമണി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് നടന്ന മെഗാ ഇവന്റിലാണ് ടൊയോട്ട തങ്ങളുടെ പുത്തൻ ഹൈലക്സ് ലോഞ്ച് ചെയ്തത്.

ആഗോളതലത്തിൽ, 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ഹൈലക്സ് വിൽപ്പന 20 ദശലക്ഷം യൂണിറ്റുകൾ പിന്നിട്ടു . മികച്ച പ്രകടനം, ശക്തി, ഇന്ധനക്ഷമത എന്നിവയുടെ സമാനതകളില്ലാത്ത സംയോജനമാണ് ഹൈലക്സ്. 2.8 L ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ. 500Nm ടോർക്ക്, എല്ലാ വേരിയന്റുകളിലും 4X4 ഡ്രൈവ് സവിശേഷത സഹിതം നിരവധി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഫീച്ചറുകൾ, 700mm വാട്ടർ വേഡിംഗ് കപ്പാസിറ്റി, തുടങ്ങിയ നിരവധി ഫീച്ചറുകളാണ് മികച്ച പെർഫോമൻസിനായി ഒരുക്കിയിരിക്കുന്നത്.

ക്രോം ആക്സന്റോടു കൂടിയ LED ഹെഡ് ലാമ്പുകൾ, കട്ടിയുള്ള ക്രോം ചുറ്റുപാടുകളുള്ള ബോൾഡ് പിയാനോ ബ്ലാക്ക് ട്രാപ്പസോയിടൽ ഗ്രിൽ, LED റിയർ കോമ്പിനേഷൻ ലാമ്പുകൾ, ക്രോം ആക്സന്റുകൾ ഉള്ള ഫ്രണ്ട്, റിയർ എൽഇഡി ഫോഗ് ലാമ്പുകൾ, 18-ഇഞ്ച് സൂപ്പർ ക്രോം ഫിനിഷ് അലോയ് വീലുകൾ എന്നിവ ഹൈലക്സിന്റെ മോഡി കൂട്ടുന്നു. കൂടാതെ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിവേഴ്സ് ക്യാമറ, ക്ലിയറൻസ് സോണാർ, ബാക്കപ്പ് സോണാർ കൂടാതെ ഏഴ് എസ്ആർഎസ് എയർബാഗുകൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി ടൊയോട്ട ഹൈലക്സ് അതിന്റെ എല്ലാ വേരിയന്റുകളിലും അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നു.

ലെതർ സീറ്റുകൾ, പ്രീമിയം ലെതർ സീറ്റുകൾ (എടി വേരിയന്റിൽ മാത്രം), സ്റ്റോറേജ് സ്പേസോടു കൂടിയ ഫ്രണ്ട് സെന്റർ സ്ലൈഡിംഗ് ആംറെസ്റ്റ്, ലെതർ സ്റ്റിയറിംഗ് വീൽ, അപ്പർ കൂൾഡ് ഗ്ലോവ് ബോക്സ് എന്നിവയടങ്ങിയ ഗ്ലാമറസ് ഇന്റീരിയറിനോടൊപ്പം നൂതനമായ ഡ്രൈവിംഗ് അനുഭവമാണ് ഹൈലക്‌സ് പ്രദാനം ചെയ്യുന്നത്.

ടൊയോട്ട ഹൈലക്സിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് 2022 മാർച്ചിൽ എക്സ്-ഷോറൂം വില പ്രഖ്യാപിക്കും. ഉപഭോക്താക്കൾക്ക് ഓൺലൈനായോ (http://www.toyotabharat.com) അല്ലെങ്കിൽ അടുത്തുള്ള ടൊയോട്ട ഡീലർഷിപ്പ് വഴിയോ കാർ ബുക്ക് ചെയ്യാം.

കൂടാതെ ടൊയോട്ട വെർച്വൽ ഷോറൂം വഴി ഉപഭോക്താക്കൾക്ക് ഹൈലക്സ് ആസ്വദിക്കുവാനും പരിധികളില്ലാതെ 360-ഡിഗ്രി ബാഹ്യവും ആന്തരികവുമായ കാഴ്ചകൾ നേടാനും ലഭ്യമായ എല്ലാ വകഭേദങ്ങളും നിറങ്ങളും പരിശോധിക്കാനും പ്രധാന സവിശേഷതകൾ അനുഭവിക്കാനും വേരിയന്റ് തിരിച്ചുള്ള താരതമ്യം നേടാനും കഴിയും. ബട്ടണിന്റെ ക്ലിക്കിൽ ഇ-ബുക്ക് ചെയ്യാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു

Advertisment