Advertisment

മത പഠനം ക്ഷേത്രങ്ങളിൽ; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെ എച്ച് എഫ് സി ) ആഭിമുഖ്യത്തിൽ ജനുവരി 29 നു നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ (മുൻ എം.എൽ.എ) സംബന്ധിയ്ക്കും."മത പഠനം ക്ഷേത്രങ്ങളിൽ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടിയിൽ അദ്ദേഹത്തെ കൂടാതെ പ്രമുഖ സാമൂഹിക,സാംസ്കാരിക പ്രവർത്തകയായ പത്മ പിള്ളയും പ്രഭാഷക ആയിരിയ്ക്കും.

ജനുവരി 29 ഒന്റാറിയോ സമയം ശനിയാഴ്ച വൈകിട്ട് 8:30 നു (IST- 7 am ഞായറാഴ്‌ച) നടക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടിയിൽ രവി മേനോനും സംഘവും നടത്തുന്ന ചെമ്പട മേളവും ഉണ്ടായിരിയ്ക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ ഉള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്യുൽ ആയി നടത്തുന്ന പ്രഭാഷണ പരിപാടിയിലേയ്ക്കും, ചെമ്പട മേളത്തിലേയ്ക്കും എല്ലാ സജ്ജനങ്ങളേയും സ്വാഗതം ചെയ്തുന്നു.ഫേസ് ബുക്ക്.സൂം.യുട്യൂബ് വഴി പരിപാടിയിൽ സംബന്ധിയ്ക്കുവാനുള്ള സംവിധാങ്ങൾ ഒരുക്കിയിട്ടുണ്ട്.

Advertisment