Advertisment

നടി ഹൻസികയുടെ വിവാഹം ഒടിടിയില്‍; ടീസര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് താരത്തിന്റെ വിവാഹം നടന്നത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോളിതാ നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ് ചെയ്യുക. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്.

Advertisment