Advertisment

'ആർഎസ്എസ്സിനെ‌‌ക്കുറിച്ചുള്ള തിരക്കഥ വായിച്ച് പലവട്ടം കരഞ്ഞു'; എസ്എസ് രാജമൗലി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് എസ്എസ് രാജമൗലി. ആർആർആറിലൂടെ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയതോടെ രാജമൗലി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി. 1200 കോടി കളക്ഷൻ നേടിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദാണ്. ഇപ്പോൾ ആർഎസ്എസ്സിനെക്കുറിച്ച് ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ തിരക്കഥയെക്കുറിച്ച് രാജമൗലി പറഞ്ഞ‌ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആർഎസ്‌എസിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് താൻ പലതവണ കരഞ്ഞു എന്നാണ് രാജമൗലി പറയുന്നത്. എന്നാൽ തനിക്ക് ആർഎസ്എസ് ചരിത്രത്തേക്കുറിച്ച് അറിയില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറച്ചിൽ.

"എനിക്ക് ആർ‌എസ്‌എസിനെ കുറിച്ച് അത്ര അറിവില്ല. സംഘടനയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ കൃത്യമായ വിശ്വാസങ്ങൾ എന്തൊക്കെയാണ്, അവർ എങ്ങനെ വികസിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ചു. അത് അങ്ങേയറ്റം വികാരഭരിതമാണ്. ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു. തിരക്കഥ എന്നെ കരയിച്ചു, പക്ഷേ എന്റെ പ്രതികരണത്തിന് കഥയുടെ ചരിത്ര ഭാഗവുമായി ഒരു ബന്ധവുമില്ല. ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്, പക്ഷേ അത് സമൂഹത്തെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല.''- രാജ മൗലി പറഞ്ഞു.

ഈ തിരക്കഥ താൻ സംവിധാനം ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും രാജമൗലി പറഞ്ഞു. അച്ഛൻ ആർക്കുവേണ്ടിയാണ് തിരക്കഥ എഴുതുന്നത് എന്ന് അറിയില്ല. പക്ഷേ ഈ കഥ സംവിധാനം ചെയ്യാൻ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ കഥ സംവിധാനം ചെയ്യാൻ എനിക്ക് അഭിമാനമുണ്ട്. കാരണം അത് വളരെ മനോഹരവും, മാനുഷികവും, വൈകാരികവുമായ ഒരു കഥയാണ്. എന്നാൽ തിരക്കഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പില്ല. അത് നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാൻ പറയുന്നില്ല. അതിനാൽ ഞാൻ പറയട്ടെ, എനിക്ക് ഉറപ്പില്ല.- രാജമൗലി പറഞ്ഞു.

Advertisment