അഭിനേതാവ് എന്നതുപോലെ നല്ല ഗായകന്‍ കൂടിയാണ് നടൻ ഇന്ദ്രജിത്ത്.നവാഗതനായ സനല്‍ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്ത്.ഗാനം ആലപിക്കുന്നത് . രഞ്ജിന്‍ രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം. ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ആരാധകരെ താരം അറിയിച്ചു.
നൈല ഉഷ, ബാബുരാജ്, സരയുഎന്നിവരും കുഞ്ഞമ്മിണീസ് ഹോസ്പിറ്രലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തെലുങ്ക്, ഭാഷകളില്‍ എത്തുന്ന ചിത്രം ഫാന്റിസിയും ഹ്യൂമറും ചേരുന്ന രസകരമായ കഥയാണ് . മുല്ലവള്ളിയും തേന്‍മാവും, ഹാപ്പി ഹസ്ബന്‍ഡ്സ്, നായകന്‍, ചേകവര്‍, അരികില്‍ ഒരാള്‍, മസാല റിപ്പബ്ളിക്, ഏഞ്ചല്‍സ്, അമര്‍ അക്ബര്‍ അന്തോണി, മോഹന്‍ലാല്‍, ആഹാ എന്നീ ചിത്രങ്ങളിലും ഇന്ദ്രജിത്ത് ഗാനം ആലപിച്ചിരുന്നു .