Advertisment

മണ്ണ് (കവിത)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

-കെ.വി വിൻസന്റ്

പുതുമഴയിൽ കുതിരുന്ന നേരം

മദഗന്ധമുതിരുന്ന മണ്ണേ,

വിത്തുകൾക്കടയിരുന്നവയെ

കൊത്തിവിരിയ്ക്കുന്ന മണ്ണേ,

കളയുന്നയവശിഷ്ടമൊക്കെ

വളമാക്കിമാറ്റുന്ന മണ്ണേ,

വിതറുന്ന വിഷമൊക്കെമോന്തി -

ക്കതിരിനെക്കാക്കുന്ന മണ്ണേ,

വരികയാണുടനെയീ ഞാനും

വിരവോടു നിന്നിൽ ലയിക്കാൻ.

ഒരു പുല്ലിനോ പൂച്ചെടിക്കോ

മരവേരിനോ വളം ആകാൻ

നിന്നിൽ നിന്നല്ലയോ ഞാനും,

എന്നിൽ നിന്നല്ലയോ നീയും;

ഒന്നായിരുന്നല്ലോ നമ്മൾ;

ഒന്നായിടുന്നു നാo വീണ്ടും.

cultural
Advertisment