Advertisment

പി.ജി കോഴ്സുകള്‍ക്കും പൊതുപരീക്ഷയിലൂടെ പ്രവേശനം നല്‍കാനൊരുങ്ങി യു.ജി.സി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പൊതുപരീക്ഷയിലൂടെ (സി.യു.ഇ.ടി.) പ്രവേശനം നല്‍കാനൊരുങ്ങി യു.ജി.സി. ജൂലൈയില്‍ ബിരുദ സിയുഇടി പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ബിരുദാനന്തര ബിരുദ കോഴ്‌സിനായുള്ള പ്രവേശന നടപടികള്‍ സ്വീകരിക്കുന്നത്.

2022-'23 അധ്യയനവര്‍ഷം 45 കേന്ദ്ര സര്‍വകലാശാലകളിലും സി.യു.ഇ.ടി.യിലൂടെ പ്രവേശനം നടത്തുമെന്ന്‌ ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു. ബിരുദാനന്തര ബിരുദ പൊതുപരീക്ഷയുടെ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment