Advertisment

ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങൾ കേൾക്കുന്നു. ദൈവീകമായ അനുഭവങ്ങൾ കേൾക്കുന്നു'; മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ചിത്രം അമ്പത് കോടി ക്ലബിൽ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ തിരക്കാണ് മാളികപ്പുറം കാണാൻ തിയറ്ററുകളിൽ അനുഭവപ്പെടുന്നത്.

എങ്ങും ഹൗസ്ഫുൾ ഷോകളുമായി ചിത്രം പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജനുവരി 26-ന് മാളികപ്പുറം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. തമിഴ്നാട്ടിൽ റിലീസ് ചെയ്യാനിരിക്കെ മാളികപ്പുറത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് രജനികാന്തിന്റെ മകളും സംവിധായികയും ​ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്ത്.

‘ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങൾ കേൾക്കുന്നു. ദൈവീകമായ അനുഭവങ്ങൾ കേൾക്കുന്നു. അഭിലാഷിന് ആശംസകൾ നേരുന്നു. മാളികപ്പുറത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുഴുവൻ ടീമനെയും അഭിനന്ദിക്കുന്നു.

എല്ലാ ആശംസകളും നേരുകയാണ്. ശരണം അയ്യപ്പ’ എന്നാണ് സൗന്ദര്യ ട്വിറ്ററിൽ കുറിച്ചത്. സൗന്ദര്യ രജനികാന്തിന്റെ ആശംസകൾക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും നന്ദി അറിയിച്ചു. ‘ആശ്ചര്യവും അഭിമാനവും. പിന്തുണയ്‌ക്ക് നന്ദി’ എന്നാണ് അഭിലാഷ് ഫേയ്സ്ബുക്കിൽ കുറിച്ചത്.

Advertisment