Advertisment

മണ്ണ് തൊട്ടുറങ്ങുന്ന മഹാനടൻ; ‘നൻപകൽ നേരത്ത് മയക്കം’; ചിത്രം വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അസാധ്യ പ്രകടന തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഇപ്പോഴിതാ, ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പഴനിയിൽ ഷൂട്ടിംഗിനിടെ ഇലകൾ വീണുകിടക്കുന്ന തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്. താരത്തിന്റെ സന്തതസഹചാരിയായ ജോർജ്ജാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യത്തെ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ചിത്രം തിയറ്ററിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മമ്മൂടിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നു തന്നെയാണ് നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസ്.

എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. എഡിറ്റിം​ഗ്- ദീപു എസ്.ജോസഫ്. അശോകൻ, രമ്യ പാണ്ഡ്യൻ,കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertisment