Advertisment

സന്നിധാനം പി. ഒ : ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ശബരിമല പശ്ചാത്തലമായി സിനിമയൊരുങ്ങുന്നു. സന്നിധാനം പി. ഒ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരാണു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പൂജ ശബരിമല സന്നിധാനത്ത് നടന്നു.

സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍ ആദ്യ ക്ലാപ് അടിച്ചു. സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സന്നിധാനം പി. ഒ സംവിധാനം ചെയ്യുന്നത് രാജേഷ് വൈദ്യ.

സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദന്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവരാണ് നിര്‍മ്മാണം. ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ് ഓഫീസുമാണ് കഥയുടെ പശ്ചാത്തലം. തിരക്കഥ രാജേഷ് മോഹന്‍, ഛായാഗ്രഹണം വിനോദ് ഭാരതി എ. പിആര്‍ഒ ശബരി.

Advertisment