Advertisment

നീണ്ട 35 വർഷങ്ങൾ .., ഇഴ മുറിയാത്ത ബന്ധം ; മോഹൻലാൽ- മമ്മൂട്ടി കുടുംബങ്ങൾ ഒത്തുചേർന്ന രണ്ട് ഫ്രെയ്മുകൾ; വൈറലായി സൂപ്പർതാരങ്ങളുടെ കുടുംബചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഏകദേശം ഒരേ കാലയളവിൽ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച്, തൊണ്ണൂറുകളോടെ തന്നെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തപ്പെട്ടവരാണ് ഇരുവരും.

publive-image

മോഹൻലാൽ-മമ്മൂട്ടി എന്ന പേര് ഇന്ന് മലയാള സിനിമ ആരാധകർക്ക് അഭിമാനമാണ്. താരങ്ങളുടെ സിനിമയെത്തുമ്പോൾ മത്സരമാണ് പ്രക്ഷകർക്ക്, എന്നാൽ ഇതിനപ്പുറം മനോഹരമായ ഒരു വ്യക്തിബന്ധം സൂക്ഷിച്ചവരാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും കുടുംബങ്ങൾ ഒത്തുചേർന്ന രണ്ട് ഫ്രെയ്മുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

publive-image

ആദ്യത്തേത് 35 വർഷങ്ങൾ മുൻപുള്ളതും രണ്ടാമത്തേ ചിത്രം കഴിഞ്ഞ ദിവസം എടുത്തതുമാണ്. മോഹൻലാലിന്റെ വിവാഹദിവസം ഭാര്യ സുൽഫത്തിനൊപ്പമെത്തിയ മമ്മൂട്ടി നവവരനായ മോഹൻലാലിനും സുചിത്രയ്‌ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ഒന്ന്.

രണ്ടാമത്തെ ചിത്രം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്റഫ് അലിയുടെ മകൾ ഫഹിമയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം എത്തിച്ചേർന്നപ്പോൾ എടുത്തതാണ്. ഈ രണ്ട് ചിത്രങ്ങളും ചേർത്തുവച്ച് ഇരുവരുടെയും ഫാൻ ഗ്രൂപ്പുകളും സമൂഹമാദ്ധ്യമങ്ങളിലും സിനിമാഗ്രൂപ്പുകളുമൊക്കെ പങ്കുവെക്കുന്നുണ്ട്.

Advertisment