Advertisment

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾ പെരുപ്പിച്ച് മോഹൻലാൽ; ആവേശത്തോടെ ആരാധകർ, വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങളും. ഇവര്‍ പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്. താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുനന്നത്.

ഈ പ്രായത്തിലും കാഫ് മസിൽസ് കാത്തു സൂക്ഷിക്കാൻ സ്ഥിരമായുള്ള വർക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

മുന്‍പും ഇത്തരം വർക്കൗട്ട് വീഡിയോകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവയ്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അടുത്തിടെ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള താരത്തിന്‍റെ വർക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

cinema
Advertisment