Advertisment

കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

മുംബൈ : കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്. നടനും ബിഗ്‌ബോസ് ഒടിടിയിൽ മത്സരാർത്ഥിയുമായിരുന്ന സീഷാൻ ഖാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷൻ ഹൗസിന്റെ കാസ്റ്റിംഗ് ഡയറക്ടർ തന്നെ ഒരു മീറ്റിങ്ങിന് ക്ഷണിച്ചുവെന്നും അവിടെ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് നടന്റെ വെളിപ്പെടുത്തൽ.

കോളേജ് വിദ്യാർത്ഥിയെ പോലെയാണ് കാഴ്ചയിലെന്നും അത് കൊണ്ട് ശരീരക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാനായി ടി ഷർട്ട് അഴിക്കാൻ ഡയറക്ടർ ആവശ്യപ്പെട്ടു. ഇത് അനുസരിച്ചതിനുശേഷം തന്നോട് ബാക്കി വ്‌സ്ത്രങ്ങൾ അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടന്ന് താരം വ്യക്തമാക്കുന്നു.

ഇതിന് വിസമ്മതിച്ചപ്പോൾ നിങ്ങൾക്ക് ധൈര്യം ഒട്ടുമില്ലേയെന്ന് ചോദിച്ച് പരിഹസിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു. അനുസരിച്ചാൽ മികച്ച അവസരങ്ങൾ തരാമെന്ന് ഡയറക്ടർ പറഞ്ഞു. മറ്റു താരങ്ങളുടെ നീണ്ട നിര കാണിച്ച് ഇവരെയെല്ലാം താൻ പ്രസിദ്ധനാക്കിയതാണെന്ന് ഡയറക്ടർ അവകാശവാദം ഉന്നയിച്ചുവെന്നും താരം പറഞ്ഞു.

വളഞ്ഞ വഴിയിലൂടെയുള്ള അവസരങ്ങൾ വേണ്ടെന്നു പറഞ്ഞ് ഡയറക്ടർ നീട്ടിയ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് സീഷാൻ വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

അല്പം പ്രസിദ്ധനായിട്ടുകൂടി തനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം നേരിടേണ്ടി വന്നു. ഇൻഡ്രസ്ട്രിയിലേക്ക് പുതുതായി വരുന്നവർക്ക് ഇതിലും ഭീകരമായ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്നും നടൻ വ്യക്തമാക്കി.

cinema
Advertisment