Advertisment

"സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ കാണൂ, വീഡിയോ വ്യത്യസ്തമായിരിക്കും'; സാമന്തയോട് വനിത വിജയകുമാർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ ആഴ്ചയാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്.

പിന്നാലെ സാമന്തക്ക് നേരെ നിരവധി വ്യാജപ്രചരണങ്ങൾ ഉയരുകയും ഇതിൽ പ്രതികരണവുമായി താരം രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയ്ക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് നടി വനിത വിജയകുമാർ.

"സമൂഹം എന്നൊന്നില്ല, നിന്റെ ജീവിതം ജീവിക്കൂ, ആളുകൾ നമ്മൾ പകർത്തുന്ന ചിത്രങ്ങളേ കാണൂ, വീഡിയോ വ്യത്യസ്തമായിരിക്കും. ജീവിതം വളരെ അമൂല്യമാണ്, അതിനെക്കുറിച്ച് ആശങ്കപ്പെട്ട് നഷ്ടപ്പെടുത്തേണ്ടതല്ല. എന്തിനും ഒരു കാരണമുണ്ട്. മുന്നോട്ട് പോവുക. നിങ്ങൾക്ക് എല്ലാ കരുത്തും ആശംസിക്കുന്നു"എന്നാണ് വനിത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

2017ലായിരുന്നു സാമന്ത- നാ​ഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് സാമന്തയ്ക്കെതിരേ വിമർശനങ്ങൾ ഉയർന്നത്.

 

cinema
Advertisment