Advertisment

പ്രവാസിയായ ജെയിൻ ജോർജ് നിർമ്മിച്ച്, ഷഫീഖ് ആയൂർ സംവിധാനം ചെയ്ത "TAMARISK"(പിചുല വൃക്ഷം ) ഹ്രസ്വ ചിത്രം ഷാർജയിൽ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

 

publive-image

പ്രവാസിയായ ജെയിൻ ജോർജ് നിർമ്മിച്ച്, ഷഫീഖ് ആയൂർ സംവിധാനം ചെയ്ത "TAMARISK"(പിചുല വൃക്ഷം )എന്ന ഹ്രസ്വ ചിത്രം ഷാർജയിൽ റിലീസ് ചെയ്തു.

 

publive-image

ജെയിൻ ജോർജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയുടെ പ്രദർശന വേളയിൽ യുഎഇ യുടെ സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസമേഖലയിലെ പ്രമുഖരായ ഡോ.ഇ.പി ജോൺസൺ, (പ്രസിഡന്റ്‌ -ഷാർജ ഇന്ത്യൻ അസോസിയേഷൻ ), രമേശ്‌ പയ്യന്നൂർ (ഡയറക്ടർ റേഡിയോ ഏഷ്യ ) അൻസാർ കൊയിലാണ്ടി (സാമൂഹ്യ പ്രവർത്തകൻ ), സാദിഖ് കാവിൽ (മാധ്യമപ്രവർത്തകൻ ), ഷാജി പുഷ്പാംഗദൻ (എഴുത്തുകാരൻ, ഡയറക്ടർ ), സിറാജ് നായർ (സിനിമ ) തുടങ്ങിയവർ പങ്കെടുത്തു.

publive-image

അഭിനയമികവിലും, സംവിധാനത്തിലും, സംഗീതത്തിലും ഉയർന്ന നിലവാരം പുലർത്തിയ ഈ ചിത്രം കാണികളുടെ കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷകർക്കു തീർച്ചയായും ഒരു ദൃശ്യ വിരുന്നുതന്നെയാണ് ഈ ചിത്രം.

പ്രവാസികളുടെ നൊമ്പരങ്ങളുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും കഥ പറയുന്ന" TAMARISK", പേര് പോലെ തന്നെ മണലാരണ്യത്തിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥ ആണ്. മരുഭൂമിയിൽ മനുഷ്യരെ കാണാൻ കഴിയാതെ ഏകനായി , നീറി നീറി ജീവിതം ഹോമിക്കപ്പെടുന്ന പ്രവാസികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

കാഴ്ചക്കാരുടെ ഉള്ളിൽ ഇത് ഞാൻ തന്നെയല്ലേ എന്ന് തോന്നിപ്പിക്കുന്ന, തന്മയീ ഭാവം ഉടലെടുക്കാൻ ഈ ചിത്രം സാധ്യമാക്കി തരുന്നു എന്നുള്ളത് തന്നെയാണ് ഇതിന്റെ വിജയവും. തികച്ചും കലാമൂല്യമുള്ള ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം തന്നെ പ്രവാസികൾ ആണെന്നുള്ള ഒരു പ്രത്യേകതയും കൂടി ഇതിനുണ്ട്.

സ്ത്രീ ശബ്ദത്തിലൂടെ ആ കഥാപാത്രത്തിന്റെ യഥാർത്ഥ രൂപം കാണികളുടെ മനസ്സിലേക്ക് കോറിയിടാൻ സംവിധായകന് കഴിയുന്നുമുണ്ട്. ചിത്രത്തിന്റെ എല്ലാവശങ്ങളും നോക്കി കണ്ട് ഒരു തരത്തിലുമുള്ള പോരായ്മകൾ വരാതെ സസൂക്ഷ്മം സംവിധാനം ചെയ്ത ഷഫീഖ് നല്ലൊരു സംവിധായകൻ തന്നെ എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. കൈയൊതുക്കത്തിലൂടെ കഴിവ് തെളിയിച്ച ഷഫിഖ്, ഭാവി തലമുറയുടെ വാഗ്ദാനം തന്നെയാണ്.

cinema
Advertisment