Advertisment

'വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്'; പുകവലിചിത്രവുമായി റിമ കല്ലിങ്കൽ; പിന്നാലെ വിമർശനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പുകവലിക്കുന്ന ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നടി റിമ കല്ലിങ്കലിനെതിരെ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം താരം ദുഃഖത്തിന്റെ വിവിധ ഭാവങ്ങൾ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾക്കെതിരെയാണ് സൈബർ ആക്രമണം ശക്തമായിരിക്കുന്നത്. ഒൻപത് ചിത്രങ്ങളാണ് റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്തത്.

ദു:ഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും റിമ അടിക്കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സ് താരത്തിനുണ്ട്. റിമ പങ്കുവച്ച പുകവലി ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് ഒരു വിഭാഗം ആളുകൾ കുറിക്കുന്നത്.

വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബിഡി കത്തിക്കലാ പതിവ് എന്ന് ഒരാൾ കുറിക്കുന്നു. പുക വലിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികൾ ഇത്തരം ചിത്രങ്ങൾ പങ്കുവെയ്‌ക്കുന്നത് ശരിയായില്ലെന്ന് ചിലർ കമന്റിൽ കുറിച്ചു.

ഒന്നുകിൽ മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറയുക. അല്ലെങ്കിൽ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക. അതുമല്ലെങ്കിൽ പ്രളയത്തിൽ.. മരിച്ചവർക്ക് വേണ്ടിയോ വീട് നഷ്ടപ്പെട്ടവർക്കോ എന്തെകിലും സഹായം ചെയ്യുക… അല്ലാതെ ഈ ഫോട്ടോ കൊണ്ട് നാടിനു എന്ത് ഗുണമെന്നാണ് ഒരാൾ കമന്റിലൂടെ ചോദിക്കുന്നത്.

cinema
Advertisment