Advertisment

കോവിഡിൽ വീണ്ടും തകർന്ന് തീയേറ്ററുകൾ : നിവിന്‍ പോളിയുടെ ‘തുറമുഖം’ വീണ്ടും റിലീസ് മാറ്റി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംസ്ഥാനത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സിനിമകളുടെ റിലീസ് മാറ്റുന്നു. ഇപ്പോഴിതാ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിരീഡ് ഡ്രാമ ‘തുറമുഖത്തിന്റെ റിലീസ് മാറ്റിയിരിക്കുയാണ്. രാജീവ് രവിയാണ് ചിഗോത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം നേരത്തെ പലവട്ടം റിലീസ് നീട്ടിവച്ച ചിത്രമാണ് ഇത്. അവസാനം പ്രഖ്യാപിച്ചിരുന്ന ജനുവരി 20 എന്ന റിലീസ് തീയതിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അണിയറക്കാര്‍ വിവരം അറിയിച്ചിരിക്കുന്നത്.

“പിന്‍തലമുറയുടെ വിസ്‍മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ വിജയ പരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങൾക്കപ്പുറത്ത്, എന്നാല്‍ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവര്‍ത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. കോവിഡിന്റെ സാഹചര്യം ഞങ്ങളെ വീണ്ടും തുറമുഖത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്നു. കോവിഡിന്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടവും അതിന്റെ പുതിയ വകഭേദങ്ങളും കുറയുന്നത് വരെ നമുക്ക് കാത്തിരിക്കേണ്ടിവരും. അതിലൂടെ നമുക്കെല്ലാവർക്കും സുരക്ഷിതമായും ആരോഗ്യത്തോടെയും സിനിമാ ഹാളുകളിലേക്ക് പോകാൻ കഴിയും. ആ ദിനങ്ങൾ അതിവിദൂരമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.-തുറമുഖം ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Advertisment