Advertisment

ഇനി മണിക്കൂറുകൾ മാത്രം; ഹൃദയങ്ങൾ കീഴടക്കി ‘ഹൃദയം’ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രണവ് മോഹൻലാലിനേയും കല്യാണി പ്രിയദർശനേയും ദർശന രാജേന്ദ്രനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയുടെ ട്രെയ്‍ലർ പുറത്തിറക്കി. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.

ചിത്രം ജനുവരി 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമയുടേതായിറങ്ങിയ ദർശന എന്ന ഗാനമുള്‍പ്പെടെയുള്ള ഗാനങ്ങള്‍ യൂട്യൂബിൽ വൈറലായിരുന്നു. ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് വ്യക്തമാക്കിയിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Advertisment