Advertisment

തണുത്തുറഞ്ഞ തടാകത്തിൽ ചിത്രീകരണം, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ : പത്താന്‍റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നാലു വർഷത്തിനു ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം തിയറ്ററിലെത്തുകയാണ്. ഒപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാമും. ജനുവരി ഇരുപത്തിയഞ്ചിനു പത്താൻ തിയറ്ററുകളിലെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. റിലീസിനു മുന്നോടിയായി ചിത്രത്തിന്‍റെ ധാരാളം വിശേഷങ്ങൾ പുറത്തുവരുന്നു.

ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങളായിരിക്കും പത്താന്‍റെ പ്രത്യേകതയെന്ന് സംവിധായകൻ  സിദ്ധാർഥ് ആനന്ദ് അവകാശപ്പെടുന്നു. ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള ആക്ഷൻ സ്വീകൻസുകൾ ചിത്രത്തിലുണ്ട്. കാണികൾക്ക് ഇതൊരു വിരുന്നായി മാറുമെന്നുറപ്പാണ്.

സൈബീരിയയിലെ ഫ്രോസൺ ലേക്ക് ആയ ബൈക്കലിൽ ഒരു ബൈക്ക് റേസും പത്താന് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരം സാഹസികത നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കുന്നതിനുള്ള ഉപകരണം മോസ്ക്കോയിൽ നിന്നാണു കൊണ്ടുവന്നത്.  ആക്ഷൻ സ്പൈ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഡിമ്പിൾ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Advertisment