Advertisment

വീണ്ടും ബാറ്റ്മാനാകാൻ ബെയ്ൽ റെഡി; പക്ഷേ, ഒരു ഉപാധിയുണ്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഏറ്റവും മികച്ചരീതിയിൽ  ജനപ്രിയ കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്‌മാനെ  സ്ക്രീനിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. മൂന്നുവട്ടം ബാറ്റ്മാനായി ആരാധകമനം കീഴടക്കി. ഇപ്പോഴിതാ ഒരിക്കൽക്കൂടി ബാറ്റ്മാനാവാൻ തയ്യാറാണെന്ന് ഓസ്കർ ജേതാവായ താരം പറയുന്നു. എന്നാൽ, ഒരു ഉപാധിയുണ്ട്, ക്രിസ്റ്റഫർ നോളൻതന്നെ സംവിധായകനാവണം.

സൂപ്പർ ഹീറോ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനുംതന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ പറഞ്ഞു. തോർ: ലവ് ആൻഡ് തണ്ടർ എന്നതാണ് ബെയ്‌ലിന്‍റെ പുതിയ ചിത്രം. ജൂലായ് എട്ടിന് പുറത്തിറങ്ങും.

നോളന്‍റെ ബാറ്റ്മാൻ സിനിമാത്രയത്തിന്റെ ആദ്യഭാഗം 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ്. ചിത്രം 37.3 കോടി ഡോളറാണ് നേടിയത്. 2008-ലെ രണ്ടാംഭാഗം ദി ഡാർക്ക് നൈറ്റ്, 2012-ലെ ദി ഡാർക്ക് നൈറ്റ് റൈസസ് എന്നിവ ബോക്സോഫീസിൽ 100 കോടി ഡോളറിലധികം വരുമാനമുണ്ടാക്കി.

Advertisment