Advertisment

മലയാള ചിത്രം ഡ്രൈവിങ് സ്‌കൂളിന്‍റെ ഹിന്ദി റീമേക്ക് സെല്‍ഫിയുടെ ട്രെയിലര്‍ എത്തി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഡ്രൈവിങ് സ്‌കൂള്‍ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ സെല്‍ഫിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍സ്റ്റാറിന്‍റെ വേഷത്തില്‍ അക്ഷയ് കുമാറും, സുരാജ് വെഞ്ഞാറമൂട് ജീവന്‍ പകര്‍ന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ കഥാപാത്രമായി ഇമ്രാന്‍ ഹഷ്മിയും ചിത്രത്തില്‍ എത്തുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേത്തയാണ്. അടുത്ത മാസം ഇരുപത്തിനാലിനാണു ചിത്രത്തിന്‍റെ റിലീസ്. രാജീവ് രവിയാണു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റിഷബ് ശര്‍മ്മ തിരക്കഥ രചിച്ചിരിക്കുന്നു. ഡയാന പെന്റി, നസ്രത്ത് ബറൂച്ച തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment