Advertisment

ഇരുന്നൂറ് കോടി ക്ലബ്ബില്‍ കയറി അവതാര്‍ 2: അപൂര്‍വനേട്ടം കൈവരിക്കുന്ന 3-ാമത്തെ ജെയിംസ് കാമറൂണ്‍ ചിത്രം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അവതാര്‍ : ദ വേ ഓഫ് വാട്ടര്‍ റീലീസ് ചെയ്ത് ആറാഴ്ച്ച പിന്നിടുമ്പോഴേക്കും അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നു. ആഗോളതലത്തിലുള്ള കണക്കുപ്രകാരം 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നു ഈ ജെയിംസ് കാമറൂണ്‍ ചിത്രം. ഇരുന്നൂറ് കോടിയുടെ കൊടുമുടി കയറുന്ന ജെയിംസ് കാമറൂണിന്‍റെ മൂന്നാമത്തെ ചിത്രമാണ് അവതാര്‍ 2.

2 ബില്ല്യണ്‍ ക്ലബ്ബില്‍ ഇതുവരെ ആറു ചിത്രങ്ങളാണ് ഇടംപിടിച്ചിരുന്നത്. ടൈറ്റാനിക്, സ്റ്റാര്‍വാര്‍സ് ഫോഴ്‌സ് അവേക്കന്‍, അവതാര്‍ 1, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി ഗെയിം, അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എന്നിവയായിരുന്നു ഇതുവരെ ലിസ്റ്റില്‍.

ഇപ്പോള്‍ അവതാര്‍ 2വും 200 കോടിയുടെ മധുരം നുണയുന്നു. അവതാര്‍ 2 ഇപ്പോഴും തിയറ്ററുകളിലുണ്ട്. അതുകൊണ്ടു തന്നെ റാങ്കിങ് ഇനിയും ഉയരുമെന്നാണു വിലയിരുത്തല്‍.

Advertisment