Advertisment

നന്ദിതാ ദാസിന്‍റെ സ്വിഗാറ്റോ ; സാധാരണക്കാരന്‍റെ കഥ പറയുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സാധാരണക്കാരന്‍റെ കഥ പറയുന്ന ചിത്രം. അധികമൊന്നും പശ്ചാത്തലമാവാത്ത ഭുവനേശ്വറില്‍ നടക്കുന്ന കഥ. നന്ദിതാ ദാസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന സ്വിഗാറ്റോ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് പതിനേഴിനു ചിത്രം തിയറ്ററുകളിലെത്തും.

കപില്‍ ശര്‍മ്മ നായകനാകുന്ന ചിത്രത്തില്‍ ഷഹാന ഗോസാമിയും പ്രധാന കഥാപാത്രമാവുന്നു. നേരത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരു ഫുഡ് ഡെലിവറി ബോയ് യുടെ കഥ പറയുന്ന ചിത്രമാണ് സ്വിഗാറ്റോ. അല്‍ഗൊറിതത്തിന്‍റെയും റേറ്റിങ്ങിന്‍റെയും കണക്കുകളൊന്നും മനസിലാവാത്ത ഒരു സാധാരണക്കാരന്‍റെ ജീവിതമാണ് സ്വിഗാറ്റോ പറയുന്നത്. നന്ദിതാ ദാസ് തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അപ്ലോസ് എന്റര്‍ടെയ്ന്‍മെന്‍റ്, നന്ദിതാ ദാസ് ഇനിഷ്യേറ്റീവ് എന്നിവയുടെ ബാനറിലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment