Advertisment

മുത്തച്ഛനെ അപമാനിച്ച ബാലയ്യയ്ക്ക് മറുപടിയുമായി നാഗചൈതന്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തന്റെ പുതിയ ചിത്രം വീരസിംഹ റെഡ്ഡിയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് ഇതിഹാസ താരവുമായ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് നടൻ നന്ദമൂരി ബാലകൃഷ്ണ നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തലുങ്ക് സിനിമാ ഇതിഹാസമായ അക്കിനേനി നാഗേശ്വരറാവുവിനെ ‘അക്കിനേനിയോ തൊക്കിനേനിയോ മറ്റോ’ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു.

‘എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു, രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ ‘ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ വിമർശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ബാലകൃഷ്ണയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഎന്‍ആറിന്റെ ചെറുമകനായ നാഗ ചൈതന്യ. ‘നന്ദമുരി താരക രാമറാവു ഗാരു, അക്കിനേനി നാഗേശ്വര റാവു ഗാരു, എസ് വി രംഗ റാവു ഗാരു എന്നിവരുടെ സര്‍ഗ്ഗാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനവും നെടുംതൂണുകളുമാണ്.

അവരോട് അനാദരവ് കാണിക്കുന്നത് നമ്മളെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്’-അദ്ദേഹം പറഞ്ഞു. നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഇതേ വാക്കുകള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Advertisment