Advertisment

'വസ്ത്രധാരണത്തിലൂടെ മുസ്ലീം സമുദായത്തെ അപമാനിക്കുന്നു'; മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നൽകരുത്’: ഉർഫി ജാവേദിനെതിരെ നടൻ ഫൈസൻ അൻസാരി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഉർഫി ജാവേദിന്റെ വസ്ത്രധാരണം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വസ്ത്രധാരണത്തിന്റെ പേരിൽ ഉർഫിക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന ആവശ്യം ശക്തമാകവേ, നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൻ അൻസാരിയുടെ പുതിയ പോസ്റ്റ് വൈറലാകുന്നു.

ഉർഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നുവെന്നും, ഇവർക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്നുമാണ് അൻസാരിയുടെയും ആവശ്യം. ഇതിനായി അൻസാരി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഉർഫി മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നാണ് ഫൈസൻ അപേക്ഷയിൽ പറയുന്നത്.

വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ട് സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധ നേടിയ മോഡലാണ് ഉർഫി ജാവേദ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്.

എന്നാൽ, താൻ ഇസ്‌ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്ന ആളല്ലെന്ന് ഉർഫി തന്നേ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നുമായിരുന്നു ഉർഫിയുടെ വാദം.

സ്ത്രീകള്‍ക്കെതിരെ അതിക്രമണം നടത്തുന്ന നിങ്ങളെപോലെയുള്ള ഫേക്ക് ഐഡികള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് ആഗ്രഹിക്കുന്നു എന്നും താനൊരു നിരീശ്വര വാദിയാണെന്നും ഉര്‍ഫി പ്രതികരിച്ചിരുന്നു. അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു.

Advertisment