Advertisment

‘ലിപ് ലോക്ക് ചെയ്തത് കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട്, ചുംബന രംഗങ്ങൾ ഒഴിവാക്കാനാകില്ല’: നടി അനിഖ സുരേന്ദ്രൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാലതാരമായി തിളങ്ങി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അനിഖ സുരേന്ദ്രൻ. അനിഖ നായികയാകുന്ന രണ്ട് സിനിമകളിലാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. ഒന്ന്, തെലുങ്ക് സിനിമയാണ്. മറ്റൊന്ന് ‘ഓ മൈ ഡാർലിംഗ്’. ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ട്രെയിലറിൽ ഒരു ലിപ് ലോക്ക് രംഗമുണ്ട്. ഇത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് ലിപ് ലോക്ക് സീനിൽ അഭിനയിച്ചതെന്ന് പറയുകയാണ് അനിഖ. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിഖ.

‘ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാൻറിക് ചിത്രം ആണ്. അതിൽ ചുംബനരംഗങ്ങൾ ഒഴിവാക്കാനാകില്ല എന്ന് സംവിധായകൻ തന്നെ തിരക്കഥ വിവരിക്കുമ്പോൾ പറഞ്ഞിരുന്നു. അടുപ്പമുള്ള രംഗങ്ങളുടെ പ്രാധാന്യം സൂചിപ്പിച്ചു. എന്നാൽ കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താൻ ആ രംഗങ്ങൾ ചെയ്തത്. അതിൽ അശ്ലീലത ഒന്നും ഇല്ലെന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് തിരിച്ചറിയാനാകും’, അനിഖ പറയുന്നു.

2007 ൽ പുറത്തിറങ്ങിയ ചോട്ടാമുംബൈ എന്ന മോഹൻലാൽ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ, പിന്നീട് ജയറാം മമ്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്തയുടെ മകളായി വേഷമിട്ടിരുന്നു. തമിഴിൽ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് അനിഖ. മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ അജിത്തിന്റെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കാൻ അനിഖയ്ക്ക് സാധിച്ചു.

Advertisment