Advertisment

'ജനിച്ചത് കേരളത്തിൽ അല്ലെ, ആദ്യം അഭിനയം തുടങ്ങിയതും മലയാളത്തിൽ അല്ലെ. അല്ലാതെ ഹോളിവുഡിൽ തുടങ്ങി, ബോളിവുഡ് വഴി മലയാളത്തിൽ എത്തിയത് അല്ലല്ലോ'; നടി സംയുക്തക്കെതിരെ സോഷ്യൽ മീഡിയകളിൽ വിമർശനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി സംയുക്തക്കെതിരെ നടൻ ഷൈന്‍ ടോം ചാക്കോ നടത്തിയ രൂക്ഷ വിമർശനങ്ങളെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ച. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്ന ഷൈന്റെ പ്രസ്താവന സംയുക്തയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെന്ന് പറഞ്ഞപ്പോൾ, ‘വലിയ തിരക്കുള്ള’ ആളെന്ന രീതിയിലുള്ള സംയുക്തയുടെ മറുപടിക്കെതിരെയാണ് ഷൈനും ബൂമറാങ് സിനിമയുടെ നിർമാതാവും രംഗത്തെത്തിയത്.

ഇതേത്തുടർന്ന് സംയുക്തയെ വിമർശിച്ച് സോഷ്യൽ മീഡിയ. തുടങ്ങിയപ്പോൾ തന്നെ അഹങ്കാരം തലയ്ക്ക് പിടിച്ചോ എന്നാണ് സിനിമാ ഗ്രൂപ്പുകളിൽ വരുന്ന ചോദ്യം. ഇത് സംബന്ധിച്ച് ഒരു യുവാവെഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മനസ്സിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലാത്ത സംയുക്ത 35 കോടിയുടെ സിനിമകൾക്ക് ഇടയിൽ മലയാളം മറക്കരുതെന്നാണ് വൈറൽ കുറിപ്പ്.

പോസ്റ്റ് ഇങ്ങനെ:

തുടങ്ങിയിട്ടേ ഉള്ളു, അപ്പോലേക്കും അഹങ്കാരം തലയ്ക്ക് പിടിച്ചോ എന്ന് ഒരു സംശയം. അഭിനയിച്ചതിൽ മനസ്സിൽ തങ്ങി നിനക്കുന്ന കഥാപാത്രങ്ങൾ ഒന്നും ഇല്ല താനും. തീവണ്ടിയിൽ ലിപ് ലോക്ക് കാരണം കുറച്ച് വൈറൽ ആയി. ഇപ്പോ പുള്ളികാരിക്ക് മലയാളം പുച്ഛം. തമിയിൽ 35 കോടി യുടെ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ബൂമറാങ് എന്ന് പടത്തിന്റെ promotion ന് വന്നില്ല. പോരാത്തതിന് മേനോൻ എന്ന വാല് മാറ്റി. വാത്തി കണ്ടു. ഒരു നയ പൈസക്ക് കൊള്ളില്ല ഇവരുടെ അഭിനയം. ഇത് ഒക്കെ എവിടെ ചെന്ന് അവസാനിക്കാൻ. ജനിച്ചത് കേരളത്തിൽ അല്ലെ, ആദ്യം അഭിനയം തുടങ്ങിയതും മലയാളത്തിൽ അല്ലെ. അല്ലാതെ ഹോളിവുഡ് ൽ തുടങ്ങി, ബോളിവുഡ് വഴി മലയാളത്തിൽ എത്തിയത് അല്ലലോ. ഇതിനെ പോല്ലെ ഇനിയും ഉണ്ട് കുറച്ച് എണ്ണം.27 വയസ്സ് ആയിലെ. ഔട്ട്‌ ആവാർ ആയിട്ടുണ്ട്.35 കോടിയുടെ സിനിമകൾക്ക് ഇടയിൽ മലയാളം മറക്കരുത്. അങ്ങനെ മറന്നാൽ നിങ്ങളെ മലയാളവും മറക്കും. ഷൈൻ ടോം ചാക്കോയുടെ പ്രസ്താവനയിലൂടെയാണ് സംയുക്തയുടെ 35 കോടി പ്രോജക്ടിനെ കുറിച്ച് പോലും മലയാളികൾ അറിഞ്ഞത്. ‘എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനിൽപ്പുണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപ്പോയെന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്’, ഷൈൻ പറഞ്ഞു.

Advertisment