Advertisment

'അമ്മയുടെ അടുത്ത് വരുന്ന രോഗികള്‍ പറഞ്ഞിരുന്നത്, ‘ഡോക്ടറെന്ത് പാവമാണ് എന്നാല്‍ മോന്‍ എന്തൊരു ദുഷ്ടനാണെന്ന് അറിയാമോ'; ആള്‍ക്കാരുടെ മനസില്‍ താനൊരു ക്രൂരനായി മാറിയെന്ന് രവീന്ദ്രന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഡിസ്ക്കോ രവീന്ദ്രൻ എന്ന പേരിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ രവീന്ദ്രൻ സിനിമയില്‍ നിന്നെല്ലാം വിട്ട് കോര്‍പ്പറേറ്റ് ബിസിനസ് രംഗത്തേക്ക് കടന്നുവെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി തുടങ്ങി.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. തന്റെ കഥാപാത്രങ്ങള്‍ കണ്ട് ആളുകള്‍ക്ക് തന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടെന്നും പലപ്പോഴും അവരത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും രവിന്ദ്രന്‍ പറയുന്നു.

‘പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങി വലിയ ഹിറ്റായപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തണമെന്നായിരുന്നു ആഗ്രഹം. കാരണം അമ്മയുടെ അടുത്ത് വരുന്ന രോഗികള്‍ പറഞ്ഞിരുന്നത്, ‘ഡോക്ടറെന്ത് പാവമാണ് എന്നാല്‍ മോന്‍ എന്തൊരു ദുഷ്ടനാണെന്ന് അറിയാമോ. പപ്പയുടെ സ്വന്തം അപ്പൂസില്‍ ആ പാവം കൊച്ചിനെ ചവിട്ടിയിട്ട് ഓ കണ്ണില്‍ച്ചോരയില്ല’.

ഇതൊക്കെ കേട്ടിട്ട് അമ്മ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്. നീ ഈ സിനിമാ അഭിനയം ഒന്ന് നിര്‍ത്തുമോ എന്ന് ചോദിച്ചുകൊണ്ട്. ഇപ്പോഴും എന്നെ കാണുമ്പോള്‍ പല പഴയ കാല സ്ത്രീകളും ആ സിനിമയില്‍ കൊച്ചിനെ ചവിട്ടിയ കാര്യമാണ് പറയുന്നത്. ആള്‍ക്കാരുടെ മനസില്‍ ഞാനൊരു ക്രൂരനായി മാറി.’ രവീന്ദ്രന്‍ പറഞ്ഞു.

Advertisment