Advertisment

'തനിക്ക് രാഷ്ട്രീയക്കാരില്‍ വേര്‍തിരിവില്ല, കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമൊക്കെ ഞാന്‍ പോയി കാണാറുണ്ട്'; രാഷ്ട്രീയം ഉപേക്ഷിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഭീമൻ രഘു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

2016ല്‍ നടന്ന ഉപതെരഞ്ഞടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടൻ ഭീമന്‍ രഘു മത്സരത്തിനിറങ്ങിയിരുന്നു. അന്ന് എതിർ പാർട്ടിയിൽ നടന്മാരായ ജഗദീഷും ഗണേഷ് കുമാറുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇപ്പോഴിതാ താൻ രാഷ്ട്രീയം ഉപേക്ഷിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ഭീമൻ രഘു.

‘ഇലക്ഷൻ സമയത്ത് എന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അതല്ല ചെയ്താല്‍ രസമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ പോയി നിന്നതാണ്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. അതിനെല്ലാം ശേഷം ഇടയ്ക്ക് ഇടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അന്നത്തോടെ മടക്കിവച്ചു’വെന്നു ഭീമന്‍ രഘു പറയുന്നു.

തനിക്ക് രാഷ്ട്രീയക്കാരില്‍ വേര്‍തിരിവില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമൊക്കെ താന്‍ പോയി കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും പാര്‍ട്ടി ബേസിലല്ലെന്നും സെലിബ്രിറ്റി എന്ന നിലയിലാണെന്നുമാണ് ഭീമന്‍ രഘു വ്യക്തമാക്കി.

Advertisment