Advertisment

'ഭാരത് ജോഡോ യാത്രയെന്നല്ല, ഏത് യാത്രയായാലും ശരി, ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക.'; നടന്‍ ജഗദീഷ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണെന്ന് നടന്‍ ജഗദീഷ്. മനുഷ്യന് ഇന്നത്തേതിനേക്കാള്‍ മികച്ച ജീവിതം പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ കഴിയുന്നത് അവരായിരിക്കും ഭരണത്തിലെത്തുകയെന്നും ജഗദീഷ് പറഞ്ഞു.

കൃഷാന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘പുരുഷപ്രേതം’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഭാരത്‌ ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ;

‘ആമുഖമായിട്ട് പറയാനുള്ളത് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും ഞാന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയെന്നല്ല, ഏത് യാത്രയായാലും ശരി, ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാള്‍ മികച്ച ജീവിതം ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക. വേസ്റ്റ് മാനേജ്‌മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലില്ലായ്മയുടെ കാര്യത്തിലായിക്കോട്ടെ, വ്യവസായത്തിന്റെ കാര്യത്തിലാകട്ടെ, ആരാണോ മികച്ചൊരു ഭാവി ഉറപ്പുതരുന്നത് അവര്‍ അധികാരത്തില്‍ വരും.

യാത്ര നടത്തി, അതെങ്ങനെയാണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ വോട്ട് ചെയ്യും. അവര്‍ വോട്ട് ചെയ്താല്‍ അതാണ് ഫൈനല്‍ വിധി. ഒരു യാത്രയുടെ ഇംപാക്ടിനപ്പുറം നമ്മള്‍ ജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ പലരും ഭരിച്ചു. നല്ല ഒരു ഭാവിക്കുള്ള പദ്ധതികള്‍ മുന്നോട്ട് വെക്കുക, അതിന്റെ നടപ്പാക്കലിന് കെല്‍പ്പുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് തരിക. അവര്‍ അധികാരത്തിലേക്ക് വരും.

Advertisment