Advertisment

സിനിമയിലെ ചൂടൻ രംഗങ്ങിൽ ശരിക്കും നടീ നടന്മാര്‍ നഗ്നരായാണോ അഭിനയിക്കുന്നത്?, ഇൻ്റിമേറ്റ് സീനുകൾക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാം?, സിനിമയിൽ കിടപ്പറ രംഗങ്ങൾ ഒരുക്കുന്നതെങ്ങനെ;  സിനിമ മാധ്യമം കാലത്തിനനുസരിച്ച് മാറുമബോൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

 

മലയാളി പ്രേക്ഷകർക്കിടയിൽ എക്കാലത്തെയും ‘ഹോട്ട്’ ടോപ്പിക് ആയിരുന്നു സിനിമയിലെ റൊമാന്റിക് രംഗങ്ങൾ. സീമ നായികയായെത്തിയ അവളുടെ രാവുകൾ, സിൽക്ക് സ്മിതയുടെ ‘ഏഴിമല പൂഞ്ചോല’, വൈശാലിയിലെ ‘ഇന്ദ്ര നീലിമയോലും,’ ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുന രതി പരാഗം’ എന്നിവയെല്ലാം ആരാധകർക്കിടയിൽ ഹിറ്റ് ആയെങ്കിലും അതിലെ ചൂടൻ രംഗങ്ങളെ വിമർശിക്കാനും ഒട്ടേറെപ്പേരെത്തി.

2005 ൽ ബ്ലെസി ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ ‘തന്മാത്ര’യിൽ കിടപ്പറ രംഗമുള്ളതിനാൽ അന്നത്തെ മുൻനിര നടിമാരിൽ പലരും ആ സിനിമയിൽ അഭിനയിക്കുന്നതിന് വിമുഖത കാട്ടി. എന്നാൽ അവിടെനിന്ന് മലയാള സിനിമ ഒരുപാട് വളർന്ന് മായാനദിയും ബിരിയാണിയുമൊക്കെ വരെ എത്തി നിൽക്കുന്നു. അനുരാഗബദ്ധരായ കമിതാക്കളിൽനിന്ന് ഇരുട്ടിലേക്കും കറങ്ങുന്ന ഫാനിലേക്കും കുതിച്ചു പായുന്ന കുതിരയിലേക്കുമെല്ലാം തെന്നിമാറിയിരുന്ന ക്യാമറ ഇന്ന് കിടപ്പറ രംഗങ്ങളിലേക്കു നേരേ കയറിച്ചെല്ലുന്നു.

പലപ്പോഴും പാട്ടുകളും , സംഘടനരംഗങ്ങളുമൊക്കെ സംവിധാനം ചെയ്യുന്നത് സിനിമയുടെ സംവിധായകന്‍ തന്നെ ആകണമെന്നില്ല. നൃത്തരംഗം ഇപ്പോള്‍ പൂര്‍ണ്ണമായും സംവിധാനം ചെയ്യുന്ന കോറിയോഗ്രാഫേഴ്‌സ് ഉണ്ട്. ക്യാമറ ആംഗിള്‍ മുതല്‍ എഡിറ്റിംഗ് പോയിന്റുകള്‍ വരെ അവരാണ് തീരുമാനിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യാന്‍ സ്റ്റണ്ട് മാസ്‌റ്റേഴ്‌സും ഉണ്ട്. സംഘട്ടന രംഗത്ത് എന്തൊക്കെ വേണം ? എവിടെയൊക്ക ക്യാമറ വെക്കണം ? എങ്ങനെ എഡിറ്റ് ചെയ്യണം ?എന്നൊക്ക തീരുമാനം ഇപ്പോള്‍ അവര്‍ എടുക്കുന്നു.

അതുപോലെ തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതിയതായി വന്നിരിക്കുന്ന ഒരു മേഖലയാണ് ഇന്റിമസി കോഓര്‍ഡിനേറ്റര്‍. ദീപിക പദുകോൺ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഗേഹരിയാനിലെ ടൈറ്റിൽ ക്രെഡിറ്റ് ഭാഗത്ത് ഇൻ്റിമേറ്റ് ഡയറക്ടർ എന്ന ഈ പുതിയ തസ്തിക കൂടി ചേർത്തിട്ടുണ്ട്. ഇതുവരെ ഇന്ത്യൻ സിനിമ മേഖല കണ്ടിട്ടില്ലാത്ത തസ്തിക.

ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകള്‍ ജനകീയമായതോടെ ലോകത്ത് എവിടെ നിന്നും ഇറങ്ങുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഒറ്റിറ്റി കണ്ടന്റുകളുടെ വലിയൊരു സവിശേഷത സെന്‍സറിങ്ങ് ആവശ്യമില്ല എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ നഗ്നരംഗങ്ങളും, വയലന്‍സുമൊക്കെ ധാരാളം കാണാം. സിനിമയില്‍ ഇങ്ങനെയുള്ള അടുത്തിടപഴകേണ്ടി വരുന്ന രംഗങ്ങള്‍ സംവിധാനം ചെയ്യുക എന്നതാണ് ഇന്റിമസി കോഓര്‍ഡിനേറ്ററുടെ അല്ലെങ്കിൽ ഇൻ്റിമേറ്റ് ഡയറക്ടറുടെ ജോലി.

ഇന്ന് വലിയ സാധ്യതയാണ് ഈ മേഖലയിലുള്ളത്. പരസ്യം, ഒടിടി, സിനിമ ഇവിടങ്ങളിലെല്ലാം ജോലി സാധ്യതയുണ്ട്. ഇന്റിമസി ഡയറക്ടേഴ്സിന് എല്ലാ വിഷയങ്ങളിലും ധാരണ ഉണ്ടായിരിക്കണം. മനഃശാസ്ത്രം, ചലച്ചിത്ര നിർമാണം, സെൻസർഷിപ്പ് നിയമങ്ങൾ ഇതിലെല്ലാം അവർക്ക് അറിവുണ്ടായിരിക്കും. സിനിമ എന്ന മാധ്യമം കാലത്തിനനുസരിച്ച് മാറുകയാണ്.

സംഘട്ടനം സംവിധാനം ചെയ്യുന്നവരെ പോലെ നായികയും ,നായകനും ചേർന്നഭിനയിക്കേണ്ട ചൂടൻ രംഗങ്ങൾക്കായി ഉള്ള ഡയറക്ടറാണ് ഇൻ്റിമേറ്റ് ഡയറക്ടർ .സിനിമ ചിത്രീകരണ വേളയില്‍ വളരെ ആഴത്തിലുള്ള പ്രണയ രംഗങ്ങളും, കിടപ്പറ രംഗങ്ങളുമൊക്കെ അഭിനയിക്കുമ്പോള്‍ നടീ നടന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ നോക്കുക എന്നതാണ് ഇന്റിമേറ്റ് ഡയറക്ടേഴ്സിന്റെ പ്രധാന ചുമതല.

ചെറിയ ചുംബനരംഗങ്ങള്‍ മുതല്‍ അതിതീവ്രമായ കിടപ്പറ രംഗങ്ങള്‍ വരെ കോറിയോഗ്രാഫ് ചെയ്യുന്നത് ഇവരായിരിക്കും. ആ രംഗങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന വസ്ത്രങ്ങള്‍ , ക്യാമറ പൊസിഷന്‍സ് ഒക്കെ അവരാകും തീരുമാനിക്കുക. ബോഡി കളറിന് സാമ്യതയുള്ള വസ്ത്രങ്ങളാണ് പലപ്പോഴും ഇങ്ങനെയുള്ള നഗ്നത കാണുന്ന രംഗങ്ങളില്‍ അഭിനേതാക്കള്‍ ധരിക്കുന്നത്.

പ്രതീകാത്മക രംഗങ്ങളോടു വിട പറഞ്ഞ് മലയാള സിനിമയിൽ ലൈംഗികത നേരിട്ടു ചിത്രീകരിക്കാൻ തുടങ്ങിയതോടെ സിനിമയിൽ സെക്സ് സീനുകൾക്കും പ്രാധാന്യം വർധിച്ചു. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ റിലീസായ ശേഷം മലയാളി ഗൂഗിളിൽ കൂടുതൽ തിരഞ്ഞ വാക്കുകളിലൊന്ന് ഫോർ പ്ലേ ആയിരുന്നു.

ശരിയായി ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത ഒരു സമൂഹത്തെ കൂടിയാണ് ഈ സേർച്ച് ലിസ്റ്റ് വ്യക്തമാക്കുന്നത്. ഇത്തരം സമൂഹത്തിനു മുന്നിലേക്ക് മാറിയ കഥാപരിസരവുമായി എത്തുമ്പോൾ സിനിമയിലെ പ്രണയ, രതി സീനുകളുടെ ചിത്രീകരണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

സെക്സ് സീനുകൾക്കായുള്ള മുന്നൊരുക്കങ്ങൾ ?

ആദ്യം സീൻ എന്താണെന്ന് നടീനടൻമാരോടു പറയും. എല്ലാം തുറന്നു പറയാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ സംസ്കാരം ലൈംഗികതയെ കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ട് ഇത്തരം സീനുകളിൽ അഭിനയിക്കാൻ പലരും വിമുഖത കാട്ടും. പരമാവധി ആളുകളെ കുറച്ചാണ് ഷൂട്ടിങ്. നടീനടൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും. ഒപ്പം ഒരുതരത്തിലുള്ള ലൈംഗിക ചൂഷണവും നടക്കാതിരിക്കാനും ശ്രദ്ധിക്കണം.

സീനുകളുടെ ഒഴുക്ക് നഷ്ടപ്പെടാതെയാണ് ഇവ ചിത്രീകരിക്കേണ്ടത്. ഇന്റിമസി കിറ്റുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ബോഡി ടേപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം സീനുകൾ എടുക്കുന്നത്. ഓരോരുത്തരുടെയും സ്കിനിന്റെ നിറത്തിനനുസരിച്ച് ബോഡി ടേപ്പുകൾ ഉപയോഗിക്കും.

സ്വയംഭോഗം ചെയ്യുന്ന സീനിൽ കൃത്രിമമായി ഉണ്ടാക്കിയ ലൈംഗിക അവയവത്തിന്റെ മാതൃക നൽകിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സീനുകൾ ചിത്രീകരിക്കുമ്പോൾ നടീനടൻമാർക്കിടയിൽ പലാറ്റെ ബോൾ ഉപയോഗിക്കും. അഭിനേതാക്കൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാനാണ് ഇന്റിമേറ്റ് ഡയറക്ടേഴ്സ് ശ്രദ്ധിക്കുന്നത്.

പരസ്പരം അടുപ്പമില്ലാത്തവർ ഇടപഴകി അഭിനയിക്കേണ്ടി വരുമ്പോൾ

ഇത് മാനസിക സംഘർഷമുണ്ടാകാം. ഇത് ലഘൂകരിച്ച് സീനുകൾ മനോഹരമാക്കുകയാണ് പ്രധാന ലക്ഷ്യം. റൊമാൻസ് മാത്രമല്ല മാതൃസ്നേഹം, സഹോദര സ്നേഹം, സൗഹൃദം എന്നിവയെല്ലാം ഇന്റിമസി സീനുകളാണ്. അവ തന്മയത്വത്തോടെ അഭിനയിക്കണമെങ്കിൽ അഭിനേതാക്കൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണം. അവരുടെ മുഖഭാവങ്ങൾ, പോസിറ്റീവ്സ് ആൻഡ് നെഗറ്റീവ്സ് എല്ലാം മനസ്സിലാക്കി ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.

സിനിമയിൽ സെക്സ് സീനുകൾക്കായി ചില മുന്നൊരുക്കങ്ങൾ നടത്തും. ആദ്യം സീൻ എന്താണെന്ന് നടീനടൻമാരോടു പറയും. എല്ലാം തുറന്നു പറയാനാണ് ശ്രമിക്കുന്നത്. പരമാവധി ആളുകളെ കുറച്ചാണ് ഷൂട്ടിങ്. നടീനടൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും. ഒപ്പം ഒരുതരത്തിലുള്ള ലൈംഗിക ചൂഷണവും നടക്കാതിരിക്കാനും ശ്രദ്ധിക്കണം. സീനുകളുടെ ഒഴുക്ക് നഷ്ടപ്പെടാതെയാണ് ഇവ ചിത്രീകരിക്കേണ്ടത്. ഇന്റിമസി കിറ്റുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്.

ബോഡി ടേപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം സീനുകൾ എടുക്കുന്നത്. ഓരോരുത്തരുടെയും സ്കിനിന്റെ നിറത്തിനനുസരിച്ച് ബോഡി ടേപ്പുകൾ ഉപയോഗിക്കും.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സീനുകൾ ചിത്രീകരിക്കുമ്പോൾ നടീനടൻമാർക്കിടയിൽ പലാറ്റെ ബോൾ ഉപയോഗിക്കും. അഭിനേതാക്കൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാനായിരിക്കും ശ്രമം.

2018 മുതൽ ലണ്ടനിൽ ചിത്രീകരണത്തിന് ഇന്റിമസി ഡയറക്ടർമാർ എത്തിത്തുടങ്ങിയിരുന്നു. 2019ൽ നെറ്റ്ഫ്ലിക്സ് ‘സെക്സ് എജ്യൂക്കേഷൻ’ പുറത്തിറക്കിയത് ഇന്റിമസി ഡയറക്ടറെ ഉപയോഗിച്ചാണ്. നിലവിൽ ഇന്റിമസി ഡയറക്ടർക്ക് വലിയ സാധ്യതയാണുള്ളത്. പരസ്യം, ഒടിടി, സിനിമ ഇവിടങ്ങളിലെല്ലാം ജോലി സാധ്യതയുണ്ട്. ഇന്റിമസി ഡയറക്ടേഴ്സിന് എല്ലാ വിഷയങ്ങളിലും ധാരണ ഉണ്ടായിരിക്കണം. മനഃശാസ്ത്രം, ചലച്ചിത്ര നിർമാണം, സെൻസർഷിപ്പ് ,നിയമങ്ങൾ ഇതിലെല്ലാം അവർക്ക് അറിവുണ്ടായിരിക്കും. സിനിമ എന്ന മാധ്യമം കാലത്തിനനുസരിച്ച് മാറുകയാണ്.

ചിത്രീകരണത്തിനിടെ ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇന്‍റിമേറ്റ് ഡയറക്ടറാണ്. നിയമ പരിജ്ഞാനവും ആവശ്യമാണ്. സെറ്റും, നിറങ്ങളുമടക്കം സീനുമായി ബന്ധപ്പെട്ട മറ്റ് ചേരുവകളും തീരുമാനിക്കണം. ഗെഹരിയാൻ എന്ന സിനിമയുടെ പോസ്റ്ററിൽ ഇന്‍റിമേറ്റ് ഡയറക്ടറുടെ പേര് വന്നതും ഈ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നു. ഇന്‍റിമസി പ്രഫഷനൽസ് അസോസിയേഷന്‍റെ (IPA) കീഴിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയാണ് പലരും പുതിയതായി ഈ രംഗത്തേക്കിറങ്ങുന്നത്.

Advertisment