Advertisment

ജിദ്ദയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

ജിദ്ദ: മലയാളികളുടെ കേന്ദ്രമായ ജിദ്ദാ ഷറഫിയ്യയിലെ താമസസ്ഥലത്ത് ഒരു മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം, തേഞ്ഞിപ്പലം, ചെനക്കലങ്ങാടി സ്വദേശിയും കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻ കുട്ടിയുടെയും മറിയ കുട്ടിയുടെയും മകനുമായ മുജീബ് മേടാപ്പിൽ (48) ആണ് സ്വന്തം താമസ സ്ഥലത്ത് വെച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്.

മുജീബിന്റെ മകളുടെ വിവാഹം ഏഴു മാസം നടന്നിരുന്നു. എന്നാൽ, ഇതിൽ പങ്കെടുക്കാനായി നാട്ടിൽ പോകാൻ മുജീബിന് സാധിച്ചിരുന്നില്ല. ഷറഫിയ കേന്ദ്രീകരിച്ച് പച്ചക്കറി കച്ചവടമായിരുന്നു മുജീബിന്റെ തൊഴിൽ. വാനിലൂടെയുള്ള പച്ചക്കറി വില്പന ആയിരുന്നു ഏർപ്പാട്.

മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment